ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബ്രസീലിൽ പുതിയ അനുബന്ധ സ്ഥാപനം രൂപീകരിച്ച് ഐടിസി ഇൻഫോടെക്

മുംബൈ: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഐടിസി ഇൻഫോടെക് ഇന്ത്യ ബ്രസീലിൽ ഐടിസി ഇൻഫോടെക് ഡോ ബ്രസീൽ എൽടിഡിഎ എന്ന പേരിൽ പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറി രൂപീകരിച്ചതായി എഫ്എംസിജി പ്രമുഖനായ ഐടിസി അറിയിച്ചു. 2022 ഒക്‌ടോബർ 10-നാണ് കമ്പനി രൂപീകരിച്ചത്.

പുതിയ കമ്പനിക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതായും, ഇത് ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും ഐടിസി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഉപഭോക്തൃ സാധനങ്ങൾ, ഹോട്ടലുകൾ, പേപ്പർബോർഡുകൾ, പാക്കേജിംഗ്, അഗ്രിബിസിനസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസ്സുകളുള്ള വൈവിധ്യമാർന്ന ഒരു കൂട്ടായ്മയാണ് ഐടിസി.

2022 ജൂൺ പാദത്തിൽ ഐടിസിയുടെ അറ്റാദായം 38.4% ഉയർന്ന് 4,169 കോടി രൂപയായി വർധിച്ചിരുന്നു. വ്യാഴാഴ്ച ഐടിസിയുടെ ഓഹരികൾ 0.27% ഇടിഞ്ഞ് 330.15 രൂപയിലെത്തി.

X
Top