അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഐടിസി 20,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ സഞ്ജീവ് പുരി

മുംബൈ: ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എഫ്എംസിജി മേജര്‍ ഐടിസി വിവിധ മേഖലകളില്‍ 20,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. കമ്പനി ചെയര്‍മാന്‍ സഞ്ജീവ് പുരി അറിയിച്ചതാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി 40 ഉത്പാദന ആസ്തികള്‍ നിര്‍മ്മിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വളര്‍ച്ച തിരിച്ചുപിടിക്കുന്നതിന് പുതിയ ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടത് അനിവാര്യമായ സന്ദര്‍ഭമാണിത്. ഭാവിയെക്കുറിച്ചുള്ള ഇതുവരെയുള്ള കാഴ്ചപ്പാടുകള്‍ മാറ്റേണ്ടിവരും. കാരുണ്യം മുഖമുദ്രയാക്കിയ കാപിറ്റലിസമാണ് ഇപ്പോള്‍ ആവശ്യം.

കഴിഞ്ഞവര്‍ഷം വെല്ലുവിളികളുടേതായിരുന്നു എന്ന് പറഞ്ഞ പുരി ഡിമാന്റിലെ ഇടിവ്, ഇറക്കുമതി വെട്ടിക്കുറയ്ക്കല്‍, പണപ്പെരുപ്പം എന്നിവ എടുത്തുപറഞ്ഞു.
വളര്‍ച്ച നിലനിര്‍ത്തുന്നതിന്, ‘തന്ത്രപരമായ’ വിതരണ ശൃംഖലയും മൂല്യവര്‍ദ്ധന ‘ഇരട്ടിയാക്കാനുള്ള’ ശ്രമങ്ങളും അനിവാര്യമാണ്. അതിനുള്ള പിന്തുണ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകും.

പുതിയ ബ്രാന്‍ഡ് ലോഞ്ചുകള്‍ ‘മൂല്യ വര്‍ദ്ധനവ്’ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. കമ്പനിയുടെ വരുമാനത്തിന്റെ 65 ശതമാനവും ഇപ്പോള്‍ സിഗരറ്റ് ഇതര ബിസിനസില്‍ നിന്നാണ് വരുന്നത്.

ഓഗസ്റ്റ് 1 നാണ് ഐടിസി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നത്. 0.37 ശതമാനം ഇടിഞ്ഞ് 408.45 രൂപയിലാണ് കമ്പനി ഓഹരിയുള്ളത്.

X
Top