തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

6 ലക്ഷം കോടി വിപണി മൂല്യം നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ കമ്പനിയായി ഐടിസി

ന്യൂഡല്‍ഹി: 6 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ കമ്പനിയായിരിക്കയാണ് ഐടിസി. ഈ വര്‍ഷം ഇതുവരെ 48 ശതമാനം നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ് എന്നിവയാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്.

ഐടിസി ഓഹരി വില, വ്യാഴാഴ്ച  492 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി.ഇന്‍ട്രാഡേയില്‍ രണ്ട് ശതമാനം നേട്ടം കൈവരിച്ചതോടെയാണിത്.  487 രൂപയിലാണ്  ഓഹരി  വ്യാപാരം ആരംഭിച്ചത്.

3 ശതമാനത്തോളം നേട്ടമാണ് സ്‌റ്റോക്ക് രേഖപ്പെടുത്തിയത്. സിഗരറ്റ്, എഫ്എംസിജി, പേപ്പര്‍, ഹോട്ടലുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ബിസിനസ്സ് വിഭാഗങ്ങളിലേയും  ശ്രദ്ധേയമായ പ്രകടനമാണ് ഓഹരിയെ  ആകര്‍ഷകമാക്കിയത്.

സുസ്ഥിരമായ പണമൊഴുക്കും സ്ഥിരമായ ലാഭവിഹിതവും കാരണം നിക്ഷേപകര്‍ ഐടിസിയെ പ്രധാന ഓപ്ഷനായി കാണുന്നു.

X
Top