അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

വിപണി ചാഞ്ചാട്ടത്തെ പ്രതിരോധിക്കാന്‍ ഐടി, ബാങ്കിംഗ് ഓഹരികള്‍ ഉചിതമെന്ന് ഡിഎസ്പി

മുംബൈ: അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം ഐടി, ബാങ്കിംഗ് ഓഹരികള്‍ സുരക്ഷിത നിക്ഷേപത്തിനുള്ള സാധ്യത തുറന്നു തരുന്നു. ട്രമ്പ് താരിഫും ആഗോള സാഹചര്യങ്ങളും കാരണം ഐടി ഓഹരികള്‍ കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് എന്നത് ശ്രദ്ധേയമാണ്.

ഡിഎസ്പി പറയുന്നതനുസരിച്ച് നിഫ്റ്റി ഐടി സൂചിക 2006 ന് ശേഷം 12.5 ശതമാനം ഉയര്‍ന്നു. മാത്രമല്ല, പ്രധാനപ്പെട്ട ഐടി ഓഹരികള്‍ 40 ശതമാനം ആര്‍ഒഐസി നിലനിര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഓഹരി വില ഇടിവ് നേരിട്ടാലും കമ്പനികള്‍ സുശക്തമാണ്.

ബാങ്കുകളും മറ്റ് വലിയ കമ്പനികളും സുരക്ഷിത നിക്ഷേപാവസരം നല്‍കുന്നതായും ഡിഎസ്പി റിപ്പോര്‍ട്ടില്‍ പറഞ്ഞു. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഓഹരികളും എഫ്എംസിജി കമ്പനികളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ ഇന്ത്യ തുടങ്ങിയവയും ഫാര്‍മ ഭീമന്‍മാരായ സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് എന്നിവയും മാര്‍ക്കറ്റ് ചാഞ്ചാട്ടത്തെ പ്രതിരോധിച്ച് ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ ഓഹരികളാണ്.

അവ ഒരു പക്ഷെ സ്‌ഫോടനാത്മക ഫലം നല്‍കുകയില്ല, മറിച്ച് അടിസ്ഥാനം ശക്തമായതിനാല്‍ ദീര്‍ഘകാലത്തില്‍ മികച്ച റിട്ടേണ്‍ നല്‍കും. 

X
Top