ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

ബാങ്കിംഗ് പ്രതിസന്ധി ഐടി കമ്പനികളെ ബാധിക്കുമെന്ന് ബേണ്‍സ്റ്റൈന്‍ റിസര്‍ച്ച്

ന്യൂഡല്‍ഹി: യുഎസ് സാമ്പത്തിക മേഖലയിലെ ചാഞ്ചാട്ടം കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സമ്മര്‍ദ്ദത്തിലായിരുന്ന ഐടി ഓഹരികള്‍ ഇപ്പോള്‍ പുതിയ ആശങ്കകളെ അഭിമുഖീകരിക്കുന്നു.

ഐടി മേഖല സൂചികകള്‍, നിഫ്റ്റി ഐടി, ബിഎസ്ഇ ഐടി എന്നിവ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 22 ശതമാനവും കഴിഞ്ഞ മാസത്തില്‍ 8 ശതമാനവും ഇടിഞ്ഞു.

‘സിലിക്കണ്‍ വാലി ബാങ്ക് (SVB), സിഗ്‌നേച്ചര്‍ ബാങ്ക് എന്നിവയുടെ തകര്‍ച്ചയും ക്രെഡിറ്റ് സ്യൂസ് / യുബിഎസ് ലയനവും ബാങ്കിംഗ് ടെക് ബജറ്റുകളില്‍ അനിശ്ചിതത്വം കൊണ്ടുവന്നു,’ ബ്രോക്കറേജ് സ്ഥാപനമായ ബേണ്‍സ്‌റ്റൈന്‍ ഗവേഷണം പറഞ്ഞു.പണലഭ്യത സംബന്ധിച്ച ആശങ്കകള്‍ ഇതിനോടകം ഉടലെടുത്തിരിക്കുന്നു.

ഇന്ത്യന്‍ ഐടി സേവന കമ്പനികളുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ് സാമ്പത്തിക സേവനങ്ങള്‍. കമ്പനികളുടെ വരുമാനത്തില്‍ ഏകദേശം 30 ശതമാനം സാമ്പത്തിക സേവനങ്ങള്‍ സംഭാവന ചെയ്യുന്നു.

ബ്രോക്കറേജ് അതിന്റെ കവറേജിലുള്ള കമ്പനികളുടെ 2024 വളര്‍ച്ചാ പ്രവചനങ്ങള്‍ 3-4 ശതമാനവും വരുമാന എസ്റ്റിമേറ്റ് 3-9 ശതമാനവും കുറച്ചു.

ബാങ്കിംഗ് വെര്‍ട്ടിക്കലില്‍ നിന്നും 35 ശതമാനം വരുമാനം നേടുന്ന വിപ്രോയുടെ റേറ്റിംഗ് അണ്ടര്‍പെര്‍ഫോമാക്കാനും ബേണ്‍സ്്‌റ്റൈന്‍ തയ്യാറായിട്ടുണ്ട്.

‘ഇന്‍ഫോസിസ് (ഒപി, ടോപ്പ് പിക്ക്), ടിസിഎസ് (ഒപി), ടെക് എം (ഒപി) എന്നീ സെലക്ടീവ് ലാര്‍ജ് ക്യാപ്‌സില്‍ പോസിറ്റീവായി തുടരുന്നു.

ദുര്‍ബലമായ വളര്‍ച്ചാ വീക്ഷണവും ബിഎഫ്എസ്ഐയിലേക്കുള്ള ഏറ്റവും ഉയര്‍ന്ന എക്‌സ്‌പോഷറും കാരണം വിപ്രോയെ ഡൗണ്‍ഗ്രേഡ് ചെയ്യുന്നു. എല്‍ടിടിയെയും തരംതാഴ്ത്തുന്നു,’ ബ്രോക്കറേജ് കൂട്ടിച്ചേര്‍ത്തു.

X
Top