തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

നാലാം പാദത്തില്‍ ഐടി കമ്പനികളുടെ വരുമാനം കുറയാന്‍ സാധ്യത: ക്രിസില്‍

ന്യൂഡല്‍ഹി: ആഗോള മാക്രോ ഇക്കണോമിക് ദൗര്‍ബല്യം ആഭ്യന്തര ഐടി കമ്പനികളുടെ വരുമാന വളര്‍ച്ചയെ ബാധിയ്ക്കും. വരുമാന വളര്‍ച്ച 10-12 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്ന് ക്രിസില്‍ റേറ്റിംഗ്സ് പറഞ്ഞു. മുന്‍ പാദത്തിലെ 20 ശതമാനം വളര്‍ച്ചയില്‍ നിന്ന് 9 ശതമാനം കുറവ്.

10 ലക്ഷം കോടി രൂപയുടെ മൂല്യമാണ് മൊത്തം മേഖലയ്ക്കുള്ളത്. ”പ്രധാന വിപണികളിലെ, പ്രത്യേകിച്ച് യുഎസിലെയും യൂറോപ്പിലെയും ബിഎഫ്എസ്ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്) വിഭാഗത്തിലെ തിരിച്ചടി ആഭ്യന്തര ഐടി സേവന കമ്പനികളെ ബാധിക്കും,’ ക്രിസില്‍ സീനിയര്‍ ഡയറക്ടര്‍ അനുജ് സേത്തി പറയുന്നു.

വരുമാനത്തിന്റെ 71 ശതമാനവും വരുന്ന 17 കമ്പനികളെ വിശകലനം ചെയ്ത റേറ്റിംഗ് ഏജന്‍സി, കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങള്‍ മികച്ചതായിരുന്നെന്ന് വിലയിരുത്തി. 19 ശതമാനം ശരാശരി വളര്‍ച്ചയാണ് രണ്ട് വര്‍ഷത്തില്‍ നേടിയത്.
എന്നാല്‍ ബിഎഫ്എസ്‌ഐ സെഗ്മെന്റ്, നാലാം പാദത്തില്‍ വരുമാന വളര്‍ച്ചയില്‍ കുറവ് വരുത്തും.

സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയ്ക്ക് ശേഷം നിരവധി സമ്മര്‍ദ്ദങ്ങള്‍ നേരിടുകയാണ് ബിഎഫ്എസ്‌ഐ. ശക്തമായ ഡിജിറ്റല്‍ സൊല്യൂഷനുകള്‍, ക്ലൗഡ്, ഓട്ടോമേഷന്‍ കഴിവുകള്‍ എന്നിവയ്‌ക്കൊപ്പം കോസ്റ്റ്-ഒപ്റ്റിമൈസേഷന്‍ ഡീലുകളിലെ ആരോഗ്യകരമായ വളര്‍ച്ചയും വൈവിധ്യമാര്‍ന്ന ഓഫറുകളും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതേസമയം
പിന്തുണയാകും.ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) വിഭാഗമാണ് മേഖലയുടെ വരുമാനത്തിന്റെ 30 ശതമാനം സംഭാവന ചെയ്യുന്നത്.

റീട്ടെയില്‍, കണ്‍സ്യൂമര്‍ പാക്കേജ്ഡ് ഗുഡ്‌സ് 15 ശതമാനം. ബാക്കിയുള്ളത് ലൈഫ് സയന്‍സസ്, ഹെല്‍ത്ത് കെയര്‍, മാനുഫാക്ചറിംഗ്, ടെക്‌നോളജി, സേവനങ്ങള്‍ എന്നിവ. ഐടി ഇന്‍ഡസ്ട്രി ലോബി ഗ്രൂപ്പായ നാസ്‌കോം വരുമാന വളര്‍ച്ചാ എസ്റ്റിമേറ്റ് നല്‍കുന്ന രീതി അവസാനിപ്പിച്ചിട്ടുണ്ട്.

X
Top