ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

ഭൂമിയുടെ ന്യായവില അഞ്ചുവർഷത്തിലൊരിക്കൽ കൂട്ടാൻ ശുപാർശ

തിരുവനന്തപുരം: അഞ്ചുകൊല്ലത്തിലൊരിക്കൽ ഭൂമിയുടെ ന്യായവില പുതുക്കാനും വിലനിർണയത്തിന് ജില്ലാതലത്തിൽ കമ്മിറ്റി രൂപവത്കരിക്കാനും ശുപാർശ. 2010-ൽ നടപ്പാക്കിയശേഷം വില പുതുക്കിയിട്ടില്ല. ആറുതവണ നിലവിലുള്ളവിലയുടെ നിശ്ചിതശതമാനം വർധിപ്പിക്കുകയായിരുന്നു. ഇത് സർക്കാരിന് സാമ്പത്തികനഷ്ടമുണ്ടാക്കുന്നതിനാലാണ് ന്യായവില പുതുക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശുപാർശ.

റീസർവേ സബ്ഡിവിഷൻ നമ്പറുകളിലെ നിലവിലുള്ള 15 തരം ഭൂമിക്കും വില നിശ്ചയിക്കണം. പുതിയ പദ്ധതികളും റോഡുകളുമൊക്കെ വരുമ്പോഴും ഭൂമിയുടെ വിലയിലുണ്ടാകുന്ന വർധന കണ്ടെത്താൻ കമ്മിറ്റി വേണം. 2010-നുശേഷം പുതിയ പഞ്ചായത്ത്-പൊതുമരാമത്ത് റോഡുകൾ, വ്യവസായ സ്ഥാപനങ്ങൾ, ബസ്‌സ്റ്റാൻഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ വന്നിട്ടുണ്ട്. ഇവയോടുചേർന്ന സ്ഥലങ്ങളിൽ ഭൂമിവില കൂടുകയുംചെയ്തു. ഇത് ന്യായവിലയിൽ പ്രതിഫലിക്കുന്നില്ല.

ഒരു സബ് രജിസ്ട്രാർ ഓഫീസിൽ ഒരുദിവസം രജിസ്‌ട്രേഷൻ 25 എണ്ണമായി നിജപ്പെടുത്തണം. ഒരു ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിലെ വിവരങ്ങൾ എല്ലാ രജിസ്ട്രാർമാർക്കും പരിശോധിക്കാൻ വകുപ്പിന്റെ പേൾ സോഫ്റ്റ്‌വേറിൽ സൗകര്യം ഒരുക്കണമെന്നും നിർദേശമുണ്ട്.
മറ്റ് പ്രധാനശുപാർശകൾ

*സ്വന്തമായി ആധാരം തയ്യാറാക്കിയവർ 2023-ൽ 1313 പേർമാത്രമാണ്. കുറവ് പരിഹരിക്കാൻ ന്യായവില, മുദ്രവില, ഫീസ്, രജിസ്‌ട്രേഷന്റെ സാംപിളുകൾ എന്നിവ ടെംപ്ലേറ്റ് രൂപത്തിൽ വെബ്‌സൈറ്റിൽ നൽകണം. ഇതോടെ ഫയലിങ് ഷീറ്റ് സംവിധാനം ഒഴിവാക്കാം.

*ലൈസൻസ് പുതുക്കാനുള്ള അപേക്ഷ പേൾ വഴി ഓൺലൈനിൽ സ്വീകരിക്കണം. കേരളത്തിലെ മുഴുവൻ ആധാരമെഴുത്ത് ലൈസൻസികളുടെയും ഡേറ്റ ബേസ് തയ്യാറാക്കണം.

*സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർചെയ്യുന്ന വിവാഹ സർട്ടിഫിക്കറ്റിൽ വധൂവരന്മാരുടെ ഫോട്ടോകൂടി ഉൾപ്പെടുത്തണം.

*വസ്തുവിന് അറ്റാച്ച്‌മെന്റുകൾ ഉണ്ടോ മറ്റ് അവകാശികൾ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ അറിയാൽ സോഫ്റ്റവേറിൽ മാറ്റം വരുത്തണം.

*ആധാരം രജിസ്റ്റർചെയ്യുമ്പോൾത്തന്നെ വിവരങ്ങൾ ഇൻകംടാക്സ് വകുപ്പിന് ലഭ്യമാകുന്നവിധം വകുപ്പിന്റെ സോഫ്റ്റ്‌വേറിൽ മാറ്റം വരുത്തണം.

X
Top