ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഐടി കയറ്റുമതിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു

ന്യൂഡൽഹി: 2075-ഓടെ ഇന്ത്യ ജപ്പാനെയും ജർമനിയെയും മാത്രമല്ല, അമേരിക്കയെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും 57 ബില്യൺ ഡോളർ ജിഡിപിയുമായി ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ തൊട്ടു പിന്നിൽ 52.5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഇടം പിടിക്കുമെന്നും ഗോൾഡ്മാൻ സാക്‌സിന്റെ റിപ്പോർട്ട് പറയുന്നു.

ലോക രണ്ടാം നമ്പർ സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള ഇന്ത്യയുടെ കുതിപ്പിൽ ഏറ്റവും വലിയ സംഭവന ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി അഥവാ ഐടി വ്യവസായമായിരിക്കും.
നിലവിൽ സോഫ്ട്‍വെയർ കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ മൽസരിക്കുന്നത് ചൈനയോടും അമേരിക്കയോടും ആണ്.

ലോകത്ത് ഐടി, അനുബന്ധ സേവന വ്യവസായ മേഖലയിലാകട്ടെ 52 ശതമാനം വിപണി വിഹിതവുമായി ഇന്ത്യ ഏറ്റവും പ്രിയപ്പെട്ട രാജ്യമായി വളർന്നു കഴിഞ്ഞു. ആഗോള സോഴ്‌സിംഗ് വ്യവസായത്തിൽ തന്നെ ഇന്ത്യ ഈ മേഖലയിലെ പ്രധാനിയാണ്.

80 ശതമാനം യൂറോപ്യൻ, യുഎസ് ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങളും ഇന്ത്യയെ തങ്ങളുടെ ഒന്നാം നമ്പർ സോഴ്‌സിംഗ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തു എന്നാണ് അടുത്തിടെ നടത്തിയ സർവേ കാണിക്കുന്നത്.

നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ & സർവീസ് കമ്പനീസ് (നാസ്‌കോം), ഫോർച്യൂൺ 500 കമ്പനികളിൽ ഏകദേശം 50 ശതമാനം ഇന്ത്യൻ ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങൾക്ക് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് ഔട്ട്‌സോഴ്‌സ് ചെയ്യാൻ തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട് ചെയ്തു.

മൊത്തത്തിൽ, ഇന്ത്യയുടെ ഔട്ട്‌സോഴ്‌സിംഗ് വ്യവസായം പ്രതിവർഷം 25-30 ശതമാനം എന്ന രീതിയിലാണ് വളരുന്നത്.

ഇന്ത്യൻ ഐടി സ്ഥാപനങ്ങൾക്ക് ലോകമെമ്പാടും ഡെലിവറി സെന്ററുകളുണ്ട്. ബാങ്കിംഗ് ഫിനാൻഷ്യൽ സേവനങ്ങളും ഇൻഷുറൻസും പോലെയുള്ള മേഖലകളിൽ എല്ലാം ഇതിന്റെ സ്വാധീനമുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും ഐടി മേഖല വലിയ സംഭാവന നൽകുന്നുണ്ട്. 1991-92 കാലഘട്ടത്തിൽ ഐ ടി വ്യവസായത്തിന്റെ ഇന്ത്യൻ ജിഡിപിയിലേക്കുള്ള സംഭാവന 0.4 ശതമാനം മാത്രമായിരുന്നെങ്കിൽ 2024ൽ അത് 7.4 ശതമാനമായി വളർന്നു.

ഈ മേഖലയിൽ വളർച്ച തുടങ്ങിയിട്ടേയുള്ളൂ എന്നും ഇത് വമ്പൻ അവസരങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് കൊണ്ടുവരും എന്നാണ് വിദഗ്ധർ പറയുന്നത്.

X
Top