ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഐടി കാമ്പസ് നിയമനങ്ങള്‍ 25 ശതമാനം വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ) ഇന്ത്യയിലെ വിവരസാങ്കേതിക മേഖല കാമ്പസ് നിയമനങ്ങള്‍ കുത്തനെ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്  25 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയതായി പുറത്തിറങ്ങിയ എഞ്ചിനീയറിംഗ്, സാങ്കേതിക ബിരുദധാരികളെ നിയമിക്കുന്നതില്‍ ഐടി കമ്പനികള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

ആഗോള സാങ്കേതിക സേവന സ്ഥാപനം, അഡെക്കോ ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, എഞ്ചിനീയറിംഗ്, സാങ്കേതിക, കൃത്രിമ ബുദ്ധി (AI) കഴിവുകളുള്ള ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം  27 ശതമാനം വര്‍ദ്ധിച്ചു.പുതിയ നിയമനങ്ങള്‍ക്ക് നല്‍കുന്ന പാക്കേജ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ഡല്‍ഹിതുടങ്ങിയ പ്രധാന സാങ്കേതിക കേന്ദ്രങ്ങളിലാണ് പുതിയ റിക്രൂട്ട്മെന്റുകളില്‍ ഭൂരിഭാഗവും.കോയമ്പത്തൂര്‍, ഉദയ്പൂര്‍, നാഗ്പൂര്‍, വിശാഖപട്ടണം, ഇന്‍ഡോര്‍ തുടങ്ങിയ ചെറിയ ടയര്‍-2 നഗരങ്ങളില്‍ 7 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. പുതുമുഖങ്ങളെ നിയമിക്കുകയും  പരിശീലിപ്പിക്കുകയും ചെയ്യുന്ന പരമ്പരാഗത ‘ഹയര്‍-ആന്‍ഡ്-ഹയര്‍’ മോഡലിന് പകരം – പല സ്ഥാപനങ്ങളും ഇപ്പോള്‍ ‘ട്രെയിന്‍–ഹയര്‍’ സമീപനം സ്വീകരിക്കുന്നു. ഇതിനര്‍ത്ഥം അവര്‍ കോളേജുകളുമായി നേരത്തെ ഇടപഴകുന്നു എന്നാണ്.ജോലിക്ക് തയ്യാറാകാന്‍ വിദ്യാര്‍ത്ഥികളെ നേരത്തെ സജ്ജരാക്കുന്നു. ഇത് വഴി ഇവരെ ഉടനടി ജോലിയില്‍ പ്രവേശിപ്പിക്കാനും ഉപയോഗപ്പെടുത്താനും സാധിക്കും.

ബെഞ്ചില്‍ തുടരുന്നവരുടെ എണ്ണം കുറയ്ക്കുകയും ഈ തന്ത്രത്തിന്റെ ലക്ഷ്യമാണ്. ഐടി നിയമനം നിലവില്‍ പുനഃക്രമീകരണ ഘട്ടത്തിലാണെന്ന് അഡെക്കോ ഇന്ത്യയിലെ  സങ്കേത് ചെങ്ങപ്പ സാക്ഷ്യപ്പെടുത്തി.

X
Top