
മുംബൈ: റീട്ടെയിൽ സ്മാർട്ട് ഫുഡ്-ടെക്, കോ-ലിവിംഗ് ബിസിനസ്സുകളിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനായി കോ-ലിവിംഗ്, ഫുഡ് കോർട്ട് ഓപ്പറേറ്ററായ ഇസ്താര വിവിധ നിക്ഷേപകരിൽ നിന്ന് 10 മില്യൺ ഡോളർ (81 കോടി രൂപ) സമാഹരിച്ചതായി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഗിൽബർട്ട് ജെയിംസ് പറഞ്ഞു.
നിലവിലെ ഫണ്ടിങ്ങോടെ ഇസ്താരയുടെ മൊത്തം ഫണ്ട് ശേഖരണം ഏകദേശം 21 മില്യൺ ഡോളറായി ഉയർന്നു. ദുബായ് ആസ്ഥാനമായുള്ള ഈഗിൾ പ്രൊപ്രൈറ്ററി ഇൻവെസ്റ്റ്‌മെന്റാണ് ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നൽകിയത്. ഇത് കോ-ലിവിംഗ് സെഗ്‌മെന്റിന്റെ വിപുലീകരണത്തോടൊപ്പം ബി-ടു-സി റീട്ടെയിൽ ഫുഡ് കോർട്ട് സെഗ്‌മെന്റിലേക്ക് കടക്കാൻ ഇസ്താരയെ പ്രാപ്തമാക്കുമെന്ന് കമ്പനി അറിയിച്ചു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തങ്ങളുടെ ഫുഡ് കോർട്ടുകൾ 500 ആയി വികസിപ്പിക്കാൻ ഇസ്താര പദ്ധതിയിടുന്നതായി ജെയിംസ് പറഞ്ഞു. കമ്പനി നിലവിൽ 35 ഫുഡ് കോർട്ടുകളാണ് പ്രവർത്തിപ്പിക്കുന്നത്.