
തിരുവനന്തപുരം: പി.എസ്.എൽ.വി – സി 56 റോക്കറ്റിൽ ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിൽ 26നാണ് വിക്ഷേപണം.
സിംഗപ്പൂരിലെ ഡി.എസ്.എസ്.എ.ആർ. ഉപഗ്രഹവും ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. ഡി.എസ്.എസ്. ആർ ഉപഗ്രഹത്തിന് 361.9 കിലോ ഭാരമുണ്ട്.
ആർക്കേഡ്, വെലോക്സ് എ.എം., ഓർബ് 12 സ്‌ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളും ഗലാസിയ 2, സ്‌കൂബ് 2, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളും അയയ്‌ക്കും.
മൂന്നു മുതൽ 23.58 കിലോ വരെയാണ് ഇവയുടെ ഭാരം. സിംഗപ്പൂർ സർക്കാരും ഐ. എസ്. ആർ. ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പെയ്സ് ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡി.എസ്.എസ്. ആർ ദൗത്യം.