ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ഇസ്രായേൽ-ഗാസ സംഘർഷം യുഎസ് പിന്തുണയുള്ള സാമ്പത്തിക ഇടനാഴിക്ക് വെല്ലുവിളി: നിർമല സീതാരാമൻ

ന്യൂഡൽഹി: യുഎസ് പിന്തുണയുള്ള ബഹുരാഷ്ട്ര സാമ്പത്തിക ഇടനാഴിക്കുള്ള ഭൗമരാഷ്ട്രീയ വെല്ലുവിളികളിൽ പ്രധാനപ്പെട്ടതാണ് ഇസ്രായേൽ-ഗാസ സംഘർഷമെന്ന് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

പുതിയ സാമ്പത്തിക ഇടനാഴിയിലൂടെ ആഗോള അടിസ്ഥാന സൗകര്യങ്ങളിലുള്ള ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് മുന്നേറ്റത്തെ ചെറുക്കാൻ യുഎസ് ശ്രമിക്കുന്നതിനാൽ, സെപ്റ്റംബറിൽ, ആഗോള നേതാക്കൾ മിഡിൽ ഈസ്റ്റിനെയും ദക്ഷിണേഷ്യയെയും ബന്ധിപ്പിക്കുന്ന ഒരു റെയിൽ, തുറമുഖ കരാർ പ്രഖ്യാപിച്ചിരുന്നു.

ഒക്‌ടോബർ ഏഴിന് അതിർത്തി കടന്ന് ഇസ്രയേലിലേക്ക് തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഗാസ മുനമ്പിൽ ഹമാസുമായി കടുത്ത ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരുന്ന ഇസ്രായേലിലൂടെയാണ് നിർദ്ദിഷ്ട ഇടനാഴി കടന്നുപോകുന്നത്.

X
Top