അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

ഐപിഒ: ഡ്രാഫ്റ്റ് പേപ്പര്‍ സമര്‍പ്പിച്ച് ഐആര്‍എം എനര്‍ജി

മുംബൈ: സിറ്റി ഗ്യാസ് വിതരണ കമ്പനിയായ ഐആര്‍എം എനര്‍ജി ലിമിറ്റഡ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 1.01 കോടി എണ്ണം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് (ഒഎഫ്എസ്) ഐപിഒ. ഐപിഒയ്ക്ക് മുന്നോടിയായി 20 ലക്ഷം ഓഹരികള്‍ വില്‍പന നടത്താനും ആലോചനയുണ്ട്.

അങ്ങിനെ സംഭവിക്കുന്ന പക്ഷം ഇഷ്യുവലിപ്പം കുറയും. നിലവില്‍ 67.94 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. അതില്‍ തന്നെ 49.50 ശതമാനം കാഡില ഫാര്‍മസ്യൂട്ടീക്കല്‍സും ബാക്കി മാനേജിംഗ് ട്രസ്റ്റി രാജീവ് ഇന്ദ്രാവന്‍ മോദി മുഖേന ഐആര്‍എം ട്രസ്റ്റും വഹിക്കുന്നു.

പൈപ്പുവഴി പ്രകൃതിദത്ത വാതകവും (പിഎന്‍ജി), കംപ്രസ്ഡ് നാച്വറല്‍ ഗ്യാസും(സിഎന്‍ജി) വിതരണം ചെയ്യുന്ന കമ്പനിയാണ് ഐആര്‍എം എനര്‍ജി. ഗുജ്‌റാത്ത്, പഞ്ചാബ്,തമിഴ് നാട് എന്നിവിടങ്ങളിലായി 168 ഇന്‍ഡസ്ട്രിയല്‍ കസ്റ്റമേഴ്‌സും 202 വാണിജ്യ ഉപഭോക്താക്കളും 43183 ഗാര്‍ഹിക ഉപഭോക്താക്കളുമുണ്ട്. 56 സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നു.

അതില്‍ രണ്ടെണ്ണത്തിന്റെ ഉടമസ്ഥരും പ്രവര്‍ത്തിപ്പിക്കുന്നതും കമ്പനിയാണ്. 30 എണ്ണം ഡീലര്‍മാരും 24 എണ്ണം എണ്ണ വിപണന കമ്പനികളുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അവര്‍ തന്നെയാണ് ഉടമസ്ഥരും.

സെപ്തംബര്‍ 30 വരെയുള്ള ആറ് മാസത്തില്‍ വരുമാനം 504.12 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാനായി. നികുതി കഴിച്ചുള്ള വരുമാനം 17.91 കോടി രൂപയില്‍ നിന്നും 39.25 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ കാപിറ്റല്‍ മാര്‍ക്കറ്റ് എന്നിവയാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.ഓഹരി ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യപ്പെടും.

X
Top