12-ാം ശമ്പള പരിഷ്കരണ ക​മ്മീ​ഷ​ൻ പ്രഖ്യാപിച്ചു; മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണംകേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപതൊ​ഴി​ലാ​ളി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നാ​യി 20 കോ​ടി രൂ​പതൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് 950.89 കോ​ടി, വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്ക് 30 കോ​ടിലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് 484.87 കോ​ടി

ഐആര്‍ഇഡിഎ ഐപിഒ സെപ്‌റ്റംബറില്‍ ഉണ്ടായേക്കും

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബ്‌ള്‍ എനര്‍ജി ഡെവലപ്‌മെന്റ്‌ ഏജന്‍സി (ഐആര്‍ഡിഇഎ)യുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ മധ്യത്തോടെ നടന്നേക്കും.

സര്‍ക്കാര്‍ കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്നതിനൊപ്പം 15 ശതമാനത്തോളം പുതിയ ഓഹരികളും ഐപിഒ വഴി വില്‍ക്കുമെന്ന്‌ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ പ്രദീപ്‌ കുമാര്‍ ദാസ്‌ പറഞ്ഞു.

സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി മാര്‍ച്ചില്‍ ഐആര്‍ഡിഇഎയുടെ ഐപിഒയ്‌ക്ക്‌ അനുമതി നല്‍കിയിരുന്നു. പുനരുപയോഗം ചെയ്യാവുന്ന ഊര്‍ജ പദ്ധതികള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനമാണ്‌ ഐആര്‍ഡിഇഎ.

പുനരുപയോഗം ചെയ്യാവുന്ന ഊര്‍ജ പദ്ധതികളിലൂടെ 2030 ഓടെ 500 ജിഗാവാട്ട്‌ ഉല്‍പ്പാദിപ്പിക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതില്‍ ഒരു പ്രധാന പങ്ക്‌ വഹിക്കുന്ന സ്ഥാപനമായിരിക്കും ഐആര്‍ഡിഇഎ എന്നാണ്‌ സര്‍ക്കാര്‍ ഒരു പ്രസ്‌താവനയില്‍ പറയുന്നത്‌.

അനുയോജ്യമായ സാഹചര്യമായതു കൊണ്ടാണ്‌ ഇപ്പോള്‍ ഐപിഒ നടത്തുന്നതെന്ന്‌ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ പ്രദീപ്‌ കുമാര്‍ ദാസ്‌ പറഞ്ഞു.

സമാന മേഖലയിലെ മറ്റൊരു കമ്പനിയും നിലവില്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടില്ല.

X
Top