8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ആഭ്യന്തര ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ ഐര്‍ഡിഎഐ ഇന്‍ഷൂറന്‍സ് കമ്പനികളോടാവശ്യപ്പെടും

ന്യൂഡല്‍ഹി: ഉപഭോക്തൃ പരാതികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു ഇന്റേര്‍ണല്‍ ഇന്‍ഷൂറന്‍സ് ഓബുഡ്‌സ്മാനെ നിയമിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളോടാവശ്യപ്പെടുന്ന കരട് നിയമം ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ഡവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) പുറത്തിറക്കി.

മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ കാലം പ്രവര്‍ത്തിച്ചുവരുന്ന കമ്പനികള്‍ ഓംബുഡ്‌സ്മാന്‍ സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്. പ്രദേശങ്ങള്‍, ഉത്പന്നങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ഒന്നിലധികം ഓംബുഡ്‌സ്മാന്‍മാരെ നിയമിക്കാന്‍ സാധിക്കും. 50 ലക്ഷം രൂപ വരെ ഉള്‍പ്പെടുന്ന പരാതികള്‍ പരിഹരിക്കാനാണ് സംവിധാനം സജ്ജമാകുക.

കമ്പനി സിഇഒയ്ക്ക റിപ്പോര്‍ട്ട് ചെയ്യുന്ന ഓംബുഡ്‌സ്മാന്‍ പ്രവര്‍ത്തനപരമായി ബോര്ഡിനും നയനിര്‍മ്മാതാക്കള്‍ക്കുമാണ് ഉത്തരം നല്‍കേണ്ടി വരിക. ഇവരുടെ നിയമനം, ശമ്പളം, പ്രവര്‍ത്തന ശൈലി , സ്വാതന്ത്ര്യം എന്നിവ അനുശാസിക്കുന്ന നിയമങ്ങള്‍ ഐആര്‍ഡിഎഐ തയ്യാറാക്കിയിട്ടുണ്ടെന്നറിയുന്നു.

ഇന്‍ഷൂറന്‍സ് പരാതികള്‍ വേഗത്തിലും വിശ്വസനീയമായും പരിഹരിക്കാനും ബാഹ്യ നിയമസഹായം തേടുന്നത് കുറയ്ക്കാനും സംവിധാനം സഹായിച്ചേയ്ക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഓഗസ്റ്റ് 17 വരെ ഐആര്‍ഡിഎഐയ്ക്ക് സമര്‍പ്പിക്കാം.

X
Top