
മുംബൈ: ഇടപാടിലെ ചട്ടങ്ങൾ ലംഘിച്ചതിന് ആക്‌സിസ് ബാങ്ക്-മാക്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് 3 കോടി രൂപ പിഴ ചുമത്തി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആർഡിഎഐ). ചട്ടം ലംഘിച്ചതിനാൽ 21 ദിവസത്തിനകം രണ്ട് കോടി രൂപ അടയ്ക്കാൻ ആക്സിസ് ബാങ്കിന് ഐ ആർ ഡി എ ഐ നിർദേശം നൽകിയിട്ടുണ്ട്.
ആക്‌സിസ് ബാങ്കും മാക്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ഇടപാടുകൾ ഐആർഡിഎഐ ചട്ടത്തിന്റെ ലംഘനമാണെന്ന് ഐ ആർ ഡി എ ഐ വ്യക്തമാക്കി. ഐ ആർ ഡി എ ഐയുടെ നിർദേശിച്ച് മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി പ്രൊമോട്ടർമാർ/ഷെയർഹോൾഡർമാർ എന്നിവരുമായി ഓഹരി കൈമാറ്റം നടത്തിയതായാണ് റിപ്പോർട്ട്.
ആക്സിസ് ബാങ്ക് 2021 മാർച്ചിൽ മാക്‌സ് ലൈഫിന്റെ 0.998 ശതമാനം ഓഹരികൾ എംഎഫ്‌എസ്‌എല്ലിന് വിറ്റതായി ഐ ആർ ഡി എ ഐ ചൂണ്ടിക്കാണിക്കുന്നു. ഒരു ഷെയറിന് 166 രൂപ നിരക്കിൽ ആണ് വിറ്റത്. ഇത് ഐ ആർ ഡി എ ഐയുടെ ചട്ടത്തെ ലംഘിച്ചുകൊണ്ടാണ്.
2021 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ, ആക്‌സിസ് ബാങ്കും ഗ്രൂപ്പുകളും എംഎഫ്‌എസ്‌എല്ലിൽ നിന്ന് 12.002 പെർസെംറ്റ് ഷെയറുകൾ 31.51 രൂപ – 32.12 രൂപ നിരക്കിൽ സ്വന്തമാക്കിയാതായി ഐ ആർ ഡി എ ഐ വ്യക്തമാക്കുന്നു. ഷെയർ അനുവദിക്കുന്നതിനും ഓഹരി ഉടമകൾക്കിടയിൽ ഓഹരികൾ കൈമാറുന്നതിനും ന്യായമായ മാർക്കറ്റ് മൂല്യം കണക്കണം. ഇത് ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
അതേസമയം, ഇന്നലെ ആക്‌സിസ് ബാങ്കിന്റെ ഓഹരികൾ ബിഎസ്‌ഇയിൽ 0.19 ശതമാനം ഇടിഞ്ഞ് 800.70 രൂപയായി. അതേസമയം മാക്‌സ് ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരി 2.46 ശതമാനം ഇടിഞ്ഞ് 720.65 രൂപയായി.