കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

എക്‌സ് ഡിവിഡന്റാകാനൊരുങ്ങി ഐആര്‍സിടിസി ഓഹരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേസ് കാറ്ററിംഗ് സര്‍വീസസ് (ഐആര്‍സിടിസി) ഓഹരികള്‍ ഓഗസ്റ്റ് 18 ന് എക്‌സ് ഡിവിഡന്റാകും. ഓഗസ്റ്റ് 19 നാണ് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിട്ടുള്ളത്. 75 ശതമാനം അഥവാ 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.50 രൂപ ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

ഫെബ്രുവരിയില്‍ ഓഹരിയൊന്നിന് 2 രൂപ ഐആര്‍സിടിസി ലാഭവിഹിതം നല്‍കിയിരുന്നു. തിങ്കളാഴ്ച അര ശതമാനത്തോളം ഉയര്‍ന്ന് 668.85 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞയാഴ്ച 0.52 ശതമാനം ഇടിവ് നേരിട്ട ഓഹരിയാണിത്.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 245.52 കോടി രൂപയുടെ അറ്റാദായം നേടി. തൊട്ടുമുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 198 ശതമാനം വര്‍ദ്ധനവ്.2022 ജൂണ്‍ പാദത്തില്‍ 85.52 കോടി രൂപയായിരുന്നു അറ്റാദായം.

നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ വരുമാനം 852.59 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. 2021 ജൂണ്‍ പാദത്തിലെ 243.36 കോടി രൂപയെ അപേക്ഷിച്ച് 250.34 ശതമാനം കൂടുതലാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ 111.5 കോടി രൂപ ഇബിറ്റ ഈ വര്‍ഷം 320.9 കോടി രൂപയായി വര്‍ധിച്ചു.

X
Top