അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അറ്റാദായം 22.3 ശതമാനം വര്‍ധിപ്പിച്ച് ഐആര്‍സിടിസി, വരുമാന വളര്‍ച്ച 70 ശതമാനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ഫെബ്രുവരി 9 ന് മൂന്നാം പാദ ഫലം പ്രഖ്യാപിച്ചു. 255 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 22.3 ശതമാനം വര്‍ദ്ധനവാണിത്.

വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനം ഉര്‍ന്ന് 918.1 കോടി രൂപയായി. 3.50 രൂപയുടെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാനും ഡയറക്ടര്‍ ബോര്‍ഡ് തയ്യാറായിട്ടുണ്ട്. ഇബിറ്റ 16.7 ശതമാനം ഉയര്‍ന്ന് 325.8 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 51.7 ശതമാനത്തില്‍ നിന്നും 35.5 ശതമാനമായി കുറഞ്ഞു.

സംസ്ഥാന തീര്‍ത്ഥയില്‍ നിന്നുള്ള വരുമാനം വര്‍ഷം തോറും 467 ശതമാനം വര്‍ധിച്ച് 25.5 കോടി രൂപയായും കാറ്ററിംഗില്‍ നിന്നുള്ള വരുമാനം 276 ശതമാനം ഉയര്‍ന്ന് 394 കോടി രൂപയായും ഉയര്‍ന്നു. റെയില്‍ നീര്‍, ടൂറിസം എന്നിവയില്‍ നിന്നുള്ള വരുമാനം യഥാക്രമം 58 ശതമാനവും 79 ശതമാനവുമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. യഥാക്രമം 79 കോടി രൂപയും 122 കോടി രൂപയുമായാണ് ഇവയുടെ വിഹിതം.

അതേസമയം, ഇന്റര്‍നെറ്റ് ടിക്കറ്റിംഗില്‍ നിന്നുള്ള വരുമാനം 3.8 ശതമാനം കുറഞ്ഞ് 301 കോടി രൂപയായി.

X
Top