റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

അറ്റാദായം 45 ശതമാനം ഉയര്‍ത്തി ഐആര്‍ടിസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) നവംബര്‍ 14ന് തങ്ങളുടെ രണ്ടാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം 42 ശതമാനം ഉയര്‍ത്തി 226 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിംഗ് വിഭാഗം കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 159 കോടി രൂപ മാത്രമാണ് അറ്റാദായം നേടിയിരുന്നത്.

പ്രവര്‍ത്തനവരുമാനം 99 ശതമാനം ഉയര്‍ന്ന് 806 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ പ്രവര്‍ത്തനവരുമാനം 405 കോടി രൂപയായിരുന്നു. മികച്ച സെപ്തംബര്‍ പാദത്തിന്റെ ഫലത്തില്‍ കമ്പനി ഓഹരി തിങ്കളാഴ്ച നേട്ടമുണ്ടാക്കി. 1.46 ശതമാനം ഉയര്‍ന്ന് 758.90 രൂപയിലാണ് തിങ്കളാഴ്ച സ്റ്റോക്ക് ക്ലോസ് ചെയ്തത്.

റെയില്‍വേയുടെ ടിക്കറ്റിംഗ് വിഭാഗം രണ്ടാം പാദ ഫലപ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് ഓഹരി 2 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. തിങ്കളാഴ്ച ഇന്‍ട്രാ ഡേ ഉയരമായ 763.85 രൂപ രേഖപ്പെടുത്താന്‍ സ്റ്റോക്കിനായി. പിന്നീട് വില്‍പന സമ്മര്‍ദ്ദം നേരിടുകയും 758.90 രൂപയില്‍ ക്ലോസ് ചെയ്യുകയുമായിരുന്നു.

ഐആര്‍ടിസിയുടെ മൊത്തം വരുമാനം 105 ശതമാനം ഉയര്‍ന്ന് 832 കോടി രൂപയായിട്ടുണ്ട്. മുന്‍സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 405 കോടി രൂപമാത്രമായിരുന്നു വരുമാനം. ഐആര്‍ടിസി കാറ്ററിംഗ് സര്‍വീസ് വരുമാനം 71 കോടി രൂപയില്‍ നിന്നും 334 കോടി രൂപയായി വളര്‍ന്നു.

ഐആര്‍ടിസിയുടെ വരുമാനത്തിന്റെ പ്രധാന ഭാഗമാണ് കാറ്ററഇംഗ് സര്‍വീസ്. മറ്റ് സെഗ്മന്റുകള്‍, അതായത് ടിക്കറ്റിംഗ് വരുമാനം 13 ശതമാനം ഉയര്‍ന്ന് 300 കോടി രൂപയായി.

X
Top