
മുംബൈ: ഇർകോൺ ഇന്റർനാഷണലിന് (IRCON) പുതിയ വർക്ക് ഓർഡർ ലഭിച്ചു. മഹാനദി കോൾഫീൽഡിൽ നിന്ന് 256 കോടി രൂപ മൂല്യമുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചതെന്ന് ഇർകോൺ ഇന്റർനാഷണൽ പ്രസ്താവനയിൽ അറിയിച്ചു. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികൾ 3.34 ശതമാനത്തിന്റെ നേട്ടത്തിൽ 41.85 രൂപയിലെത്തി.
തൽച്ചറിലെ ജഗന്നാഥ് ഏരിയയിലെ അനന്ത ഒസിപിക്കായി റെയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിശദമായ എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി (PMC) സേവനങ്ങൾ നൽകുന്നതിനുള്ളതാണ് നിർദിഷ്ട ഓർഡർ. കരാർ പ്രകാരം പദ്ധതി 15 മാസത്തിനുള്ളതിൽ പൂർത്തിയാക്കും.
ഒരു കേന്ദ്ര പൊതുമേഖലാ സംരംഭമാണ് ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ്. റെയിൽവേ, റെയിൽവേ വൈദ്യുതീകരണം, സിഗ്നൽ, ടെലികമ്മ്യൂണിക്കേഷൻ, റോഡുകൾ/ഹൈവേകൾ, വാണിജ്യ/വ്യാവസായിക സമുച്ചയങ്ങൾ, എയർപോർട്ട് റൺവേകൾ, ലോക്കോമോട്ടീവുകൾ പാട്ടത്തിനെടുക്കൽ എന്നിവയുടെ നിർമ്മാണത്തിലും വികസനത്തിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നത്.