പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിത പാതയൊരുക്കുമെന്ന് ഇറാൻ

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതപാത ഉറപ്പാക്കാൻ ഇറാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായി ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലി.

ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്കും ഇറാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എ.എൻ.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇറാനുമായി യുദ്ധം ചെയ്യുന്ന രാജ്യങ്ങൾക്കുമുന്നിലാണ് ഹോർമുസ് കടലിടുക്ക് അടച്ചത്.

സുഹൃദ്രാജ്യങ്ങൾക്ക് സുരക്ഷിത സമുദ്രപാതയൊരുക്കുമെന്നത് ഇറാന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ്. ഹോർമുസ് കടലിടുക്കിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കിൽ, അത് അമേരിക്കയുടെയും ഇസ്രയേലിന്റെയും നടപടികൾമൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്ക് അനിവാര്യമായതെല്ലാം ഇറാൻ ചെയ്യുന്നുണ്ട്.

ആക്രമണം ആധുനിക കാടത്തം
ഇറാനുമേൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണം ആധുനിക കാടത്തമെന്ന് മുഹമ്മദ് ഫതാലി പറഞ്ഞു. കുട്ടികളുടെ കുരുതി, വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കും സർവകലാശാലകൾക്കും നേരേയുള്ള ആക്രമണം തുടങ്ങിയവ അത്യന്തം മനുഷ്യത്വഹീനമാണ്. ഇറാൻ യുദ്ധം ആഗ്രഹിക്കുകയോ യുദ്ധത്തിന് തുടക്കമിടുകയോ ചെയ്തിട്ടില്ല.

ഇറാനുമേൽ യുദ്ധം അടിച്ചേൽപ്പിച്ചാൽ അത് എപ്പോൾ അവസാനിപ്പിക്കണമെന്ന കാര്യം ഇറാൻ തീരുമാനിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സമുദ്രാതിർത്തികൾ സംരക്ഷിക്കപ്പെടണമെന്നതാണ് ഇറാന്റെ നിലപാട്. എന്നാൽ, ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര സമുദ്രാതിർത്തിയിലല്ല.

സംഘർഷം പരിഹരിക്കാൻ ചർച്ചയും നയതന്ത്രമാർഗങ്ങളും നിർദേശിച്ച ഇന്ത്യയുടെ ആഹ്വാനം തികച്ചും ഉത്തരവാദിത്വം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

X
Top