ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ടഇന്ത്യൻ വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചുപശ്ചിമേഷ്യയിലെ പ്രതിസന്ധി: പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കുംസംസ്ഥാന-ജില്ലാ ജിഡിപി കണക്കുകള്‍ ഇനി ഏകീകൃതമാകും; പുതിയ കരട് മാനദണ്ഡങ്ങളുമായി കേന്ദ്രം

ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’

റാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ സംഘർഷ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയത്, ഇന്ത്യയിൽ‌ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിസന്ധിയാകുന്നെന്ന് വിലയിരുത്തൽ. ക്രൂഡ് വില ബാരലിന് 100 ഡോളറിനുമേൽ ഉയർന്നെങ്കിലും ആനുപാതികമായി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല.

വില വർധന ഒഴിവാക്കാനായി കേന്ദ്രസർക്കാർ എക്സൈസ് നികുതി വെട്ടിക്കുറച്ചിരുന്നു. എന്നാൽ, ഈ പശ്ചാത്തലത്തിലും പൊതുമേഖലാ എണ്ണക്കമ്പനികൾ ഡീസൽ ലിറ്ററിന് 6 രൂപ നഷ്ടത്തിലാണ് വിൽപന നടത്തുന്നതെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തി. മുൻവർഷത്തെ സമാനകാലത്ത് ലിറ്ററിന് 5.50 രൂപ ലാഭമായിരുന്നു നേടിയിരുന്നത്.

ഓരോ ലിറ്റർ പെട്രോൾ വിൽക്കുമ്പോഴും കഴിഞ്ഞവർഷത്തെ സമാനകാലത്ത് 8.50 രൂപ ലാഭം കിട്ടിയിരുന്നു. നിലവിൽ ലാഭം 2.90 രൂപയായി ഇടിഞ്ഞു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിൽപനയിലൂടെ നേരിട്ട നഷ്ടംമൂലം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്ക് ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദം ശോഭനമായില്ലെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കി.

ഓരോ ബാരൽ ക്രൂഡ് ഓയിലും സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിൽ എത്തിക്കുമ്പോൾ കമ്പനികൾക്ക് ലഭിക്കുന്ന ലാഭം (ഗ്രോസ് റിഫൈനിങ് മാർജിൻ/ജിആർഎം) മെച്ചപ്പെട്ടിട്ടുണ്ട്. നാലാംപാദത്തിൽ ഇന്ത്യൻ ഓയിലിന്റേത് മുൻവർഷത്തെ സമാനപാദത്തിൽലെ 7.9 ഡോളറിൽ നിന്ന് 10.1 ഡോളറിൽ എത്തി. ബിപിസിഎലിന്റേത് 9.2ൽ നിന്ന് 12 ഡോളറായി.

എച്ച്പിസിഎലിന്റേത് 8.4ൽ‌ നിന്ന് 11.9 ഡോളറും.
അതേസമയം, എൽപിജിക്ക് സമാനമായ ക്ഷാമമോ നിയന്ത്രണമോ ഉണ്ടായേക്കാമെന്ന ഭീതിമൂലം കഴിഞ്ഞമാസം ഉപഭോക്താക്കൾ ആശങ്കയോടെ ഇന്ധനംവാങ്ങൽ കൂട്ടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡീസൽ വിൽപന മാർച്ചിൽ 8 ശതമാനമാണ് ഉയർന്നത്. എന്നാൽ, എൽപിജി വിതരണം 13% കുറഞ്ഞു. പെട്രോളിന്റെ വിൽപനയിൽ 7.6% വർധനയുണ്ട്.

എൽപിജിയും പെട്രോളും ഡീസലും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ആവർത്തിച്ച് അറിയിച്ചെങ്കിലും രാജ്യത്ത് ചില ഭാഗങ്ങളിൽ‌ ‘ആശങ്കയുടെ വാങ്ങൽ തിരക്ക്’ ദൃശ്യമായിരുന്നു.

X
Top