8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഐകൂ കേരളത്തില്‍ 75 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

കൊച്ചി: വിവോയില്‍ നിന്നുള്ള ഹൈ പെര്‍ഫോര്‍മന്‍സ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐകൂ കേരളത്തില്‍ പതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള ബ്രാന്‍ഡ് ആയി മാറി.

2023 ജൂണില്‍ അവസാനിച്ച 12 മാസ കാലയളവില്‍ 75 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് സംസ്ഥാനത്തു കൈവരിക്കാനായത്.

പുതുമകള്‍ അവതരിപ്പിക്കാനും ഈ മേഖലയിലെ വിവിധ വില നിലവാരങ്ങളിലെ ഏറ്റവും മികച്ച പവര്‍ പാക്ക്ഡ് ഉപകരണങ്ങള്‍ നല്‍കുന്നതിലുമുള്ള ഐകൂവിന്റെ പ്രതിബദ്ധതയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഐകൂ നവീന സാങ്കേതിക വിദ്യകളിലും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സമീപനത്തിലും ഉള്ള ജനപ്രിയതയും വിശ്വാസ്യതയും വര്‍ധിച്ചു വരുന്നതാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.

ഇതിന്റെ ഫലമായി മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി ഐകൂ വളര്‍ന്നു.

X
Top