എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ഐപിഒയ്ക്ക് ഒരുങ്ങുന്ന ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സ് 16-17 ശതമാനം വളര്‍ച്ച നിലനിര്‍ത്തുമെന്ന് എംഡി

ബെംഗളൂരു: ഐപിഒയ്ക്ക് (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) തയ്യാറെടുക്കുന്ന ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്സ്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അതേ വളര്‍ച്ച തുടരുമെന്നും 2026 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 16-17 ശതമാനം വളര്‍ച്ച നിലനിര്‍ത്തുമെന്നും കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ നിരുപ ശങ്കര്‍. ഐപിഒയ്ക്ക് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൂടാതെ , വിപുലീകരണത്തിനൊരുങ്ങുകയാണ് കമ്പനി. ഏകദേശം 250 താക്കോലുകള്‍ ഉള്ള ചെന്നൈയിലെ ഗ്രാന്‍ഡ് ഹയാത്ത്, ഏകദേശം 28 താക്കോലുകള്‍ ഉള്ള ബെംഗളൂരുവിലെ രണ്ട് ഫെയര്‍ഫീല്‍ഡ് ബ്രാന്‍ഡഡ് ഹോട്ടലുകള്‍, അന്താരാഷ്ട്ര വിമാനത്താളവത്തിന് സമീപമുള്ള ഹോട്ടല്‍, ഇലക്ട്രോണിക് സിറ്റിയിലുള്ള 225 താക്കോലുകള്‍ ഉള്ള പ്രൊജക്ട്, 80 താക്കോലുകള്‍ ഉള്ള കേരളത്തിലെ ഒരു ആഡംബര റിറ്റ്‌സ് കാള്‍ട്ടണ്‍ ഐലന്‍ഡ് റിസോര്‍ട്ട്, ഹൈദരാബാദിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ എന്നിവ ഉള്‍പ്പടെയുള്ള പദ്ധതികളാണ് പൈപ്പ്‌ലൈനിലുള്ളത്.

കമ്പനി 2025 സാമ്പത്തികവര്‍ഷത്തില്‍ 468.3 കോടി രൂപ വരുമാനം നേടിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16.6 ശതമാനം വര്‍ധനവാണിത്. അതേസമയം അറ്റാദായം 24 ശതമാനം ഇടിഞ്ഞ് 23.7 കോടി രൂപയായി.

ജൂലൈ 24 നാണ് കമ്പനി ഐപിഒ തുടങ്ങുന്നത്. ഐപിഒ പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവാണ്. ജൂലൈ 23 ന് ആങ്കര്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 28 നാണ് ഐപിഒ അവസാനിക്കുക.

ഓഹരി അലോട്ട്മെന്റ് തീയതി ജൂലൈ 29 ന് നിശ്ചയിക്കും. ജൂലൈ 31 നാണ് ലിസ്റ്റിംഗ്. 360 വണ്‍ സ്പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, 360 വണ്‍ ലാര്‍ജ് വാല്യു ഫണ്ട് എന്നിവ 90 രൂപ നിരക്കില്‍ 126 കോടി രൂപയുടെ കമ്പനി ഓഹരികള്‍ ഇതിനോട സ്വന്തമാക്കിയിട്ടുണ്ട്.

ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്ക്കുന്നതിനും പ്രമോട്ടറായ ബ്രഗേഡ് എന്റര്‍പ്രൈസസില്‍ നിന്ന് ഭൂമി വാങ്ങുന്നതിനും ഏറ്റെടുക്കലിനും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ബെംഗളൂരു ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് പ്രമുഖര്‍ ബ്രിഗേഡ് എന്റര്‍പ്രൈസസിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമാണ് ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്സ്. മാരിയട്ട്, അക്കോര്‍, ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍സ് ഗ്രൂപ്പ് തുടങ്ങിയ ആഗോള പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനികളുടെ 1,604 താക്കോലുകളാണ് ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സിന്റെ പോര്‍ട്ട്ഫോളിയോയിലുള്ളത്.

X
Top