എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

ഓഹരി വിപണിയിൽ ഐപിഒ വസന്തം

മുംബൈ: ഓഹരി വിപണിയിൽ പ്രഥമ ഓഹരി വിൽപന (ഐപിഒ)യുടെ വസന്തകാലമാണിത്. നിരവധി പുതുസംരംഭകരും വൻകിട കമ്പനികളുമാണ് ഓഹരി വിപണിയിലെത്തുന്നത്. നിക്ഷേപകർക്കും നേട്ടങ്ങളുടെ ദിനങ്ങളാണ്.

സ്വകാര്യ, പൊതുമേഖല കമ്പനി ഓഹരി ആദ്യമായി പൊതുജനങ്ങൾക്ക് വിൽക്കുന്നതിനെയാണ് ഐ.പി.ഒ എന്ന് പറയുന്നത്. കമ്പനിയുടെ വികസനത്തിനും ഭാവി പദ്ധതികൾക്കും പണം കണ്ടെത്തുകയാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത്.

2023-24 സാമ്പത്തിക വർഷം 76 കമ്പനികൾ ഐ.പി.ഒകളിലൂടെ 62,000 കോടി രൂപയാണ് സമാഹരിച്ചത്. അ‌തിനു മുമ്പത്തെ വർഷത്തിൽ നിന്ന് 19 ശതമാനം അ‌ധികം വളർച്ചയാണിത്. ബി.എസ്.ഇ ഐ.പി.ഒ സൂചിക 69 ശതമാനം കുതിച്ചുകയറി.

16 വർഷത്തിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു മുന്നേറ്റം. 2022-23 സാമ്പത്തിക വർഷം 37 കമ്പനികളാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. അ‌വർ 52,115 കോടി രൂപ സമാഹരിച്ചിരുന്നു.

സാധാരണ സാമ്പത്തിക മേഖലയിലെ കമ്പനികളാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കാറുള്ളത്. പക്ഷേ, 9655 കോടി മാത്രം സമാഹരിച്ച അ‌വർ കഴിഞ്ഞ വർഷം അ‌ഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

അതേ സമയം, പുതുതലമുറ ടെക്നോളജി കമ്പനികളായ യാത്ര, മമഏർത്, സാഗ്ൾ എന്നിവ വിപണിയിലെ വൻ താരങ്ങളായി. 70 ശതമാനം ഓഹരികളും മികച്ച രീതിയിലാണ് വിപണിയിൽ വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്.

X
Top