‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ഐപിഎല്ലില്‍ പുകയില, മദ്യം എന്നിവയുടെ പരസ്യവും പ്രമോഷനും പൂര്‍ണ്ണമായും നിരോധിക്കാന്‍ നിര്‍ദേശം

ന്ത്യൻ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങള്‍ക്കും പ്രമോഷനുകള്‍ക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്.

ഐപിഎല്‍ വേദികളിലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിലും ടെലിവിഷൻ ബ്രോഡ്കാസ്റ്റിലടക്കം മദ്യത്തിന്റെയും പുകയിലയുടെയും പരസ്യങ്ങളും അതിന് പകരംവെക്കുന്നതിന്റെ പ്രമോഷനുകളും നിരോധിക്കണമെന്നാണ് നിർദേശം.

പുകയില, മദ്യം എന്നിവയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ നേരിട്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് കളിക്കാരെയും, കമന്റേറ്റർമാരെയും, മറ്റ് പങ്കാളികളെയും നിരുത്സാഹപ്പെടുത്തണമെന്ന് കത്തില്‍ ഐപിഎല്‍ അധികൃതരോട് ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

യുവാക്കള്‍ക്ക് ക്രിക്കറ്റ് താരങ്ങള്‍ മാതൃക കാണിക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ കായിക വേദിയായ ഐപിഎല്‍, പൊതുജനാരോഗ്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്തം വഹിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

X
Top