
ന്യൂഡല്‍ഹി: തായ് വാനീസ് കമ്പനി ഫോകസ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് ബെഗംളൂരുവില്‍ പ്ലാന്റ് പണിയുന്നു. 700 കോടി രൂപയാണ് ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാതാക്കള്‍ ഇതിനായി ചെലവഴിക്കുക. വാഷിങ് ടണ്‍-ബീജിംഗ് സംഘര്‍ഷം കനക്കുന്നതിനിടെ ചൈനയില്‍ നിന്നും ഉത്പാദനം മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
ആപ്പിള്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ കമ്പനിയാണ് ഫോക്‌സ്‌കോണ്‍. ഉപകരണങ്ങള്‍ക്ക് പുറമെ അസംബ്ലിഗ് യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ട്. ബെംഗളൂരു വിമാനതാവളത്തിന് സമീപം 300 ഏക്കറിലാണ് പ്ലാന്റ്.
രാജ്യത്തെ അവരുടെ ഏറ്റവും വലിയ നിക്ഷേപവുമാണ് ബെംഗളൂരുവിലേത്.
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ചൈനയുടെ ഉപകരണ ഉത്പാദനത്തെ മരവിപ്പിച്ചതാണ് കാരണം.
ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഇന്ത്യയും ഒരുങ്ങുന്നു. നിലവില്‍ 5-7 ശതമാനം ഉത്പന്നങ്ങളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഇത് 25 ശതമാനമാക്കുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.