നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

യുഎസിലേയ്ക്ക് ഐഫോണ്‍ കയറ്റുമതി: 23112 കോടി രൂപ വരുമാനം നേടി ടാറ്റ ഇലക്ട്രോണിക്‌സ്

മുംബൈ: ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഐഫോണ്‍ ഉത്പാദനം മാറ്റാനുള്ള ആപ്പിളിന്റെ തീരുമാനം ടാറ്റ ഇലക്ട്രോണിക്‌സിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചു. അമേരിക്കയിലേയ്ക്കുള്ള ഐഫോണ്‍ കയറ്റുമതിയിലൂടെ 2024-25 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി 23112 കോടി രൂപ വരുമാനമാണ് നേടിയത്. ഇത് കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 37 ശതമാനം വരും.

അയര്‍ലന്റിലേയ്ക്കുള്ള ഐഫോണ്‍ കയറ്റുമതി ചെയ്ത ഇനത്തില്‍ നേടിയ 14255 കോടി രൂപയാണ് രണ്ടാമത്തെ വലിയ വിഹിതം. ഇത് മൊത്തം വരുമാനത്തിന്റെ 23 ശതമാനമാണ്.
തായ് വാനിലേയ്ക്കുള്ള കയറ്റുമതി വരുമാനത്തിന്റെ 15 ശതമാനവും ആഭ്യന്തര വിപണി 20 ശതമാനവും സംഭാവന ചെയ്തു.

കര്‍ണ്ണാടകയിലെ വിസ്‌ട്രോണിന്റേയും തമിഴ്‌നാട്ടിലെ പെഗാട്രോണ്‍ ടെക്‌നോളജിയുടേയും പ്ലാന്റുകള്‍ ഏറ്റെടുക്കുക വഴി 2024 മാര്‍ച്ചിലാണ് ടാറ്റ ഐഫോണ്‍ അസംബ്ലിംഗിലേയ്്ക്ക് കടന്നത്. . തായ് വാന്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാന്റുകള്‍ ഇപ്പോള്‍ ടാറ്റയുടെ നിയന്ത്രണത്തിലാണ്.

വരുമാനത്തില്‍ കുതിപ്പ്
ടാറ്റ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് സൊല്യൂഷന്‍സ് (മുന്‍പ് വിസ്‌ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗ് ഇന്ത്യ) 2025 മാര്‍ച്ചില്‍ അവസാനിച്ച 15 മാസ കാലയളവില്‍ 75367 കോടി രൂപ വരുമാനം നേടി.

2023 കലണ്ടര്‍ വര്‍ഷത്തില്‍ നേടിയതിന്റെ അഞ്ചിരട്ടി വര്‍ധനവാണിത്. 15 മാസ കാലയളവില്‍ അറ്റാദായം 36 കോടി രൂപയില്‍ നിന്നും 2339 കോടി രൂപയായി ഉയര്‍ന്നു.

ടാറ്റയുടെ മറ്റൊരു സ്ഥാപനമായ ടാറ്റ ഇലക്ട്രോണിക്‌സ് പൊഡക്ട്‌സ് ആന്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, (മുന്‍പ് പെഗാട്രോണ്‍ ടെക്‌നോളജി എന്നറിയപ്പെട്ടിരുന്നു) 34264 കോടി രൂപ വരുമാനവും 633 കോടി രൂപ അറ്റാദായവുമാണ് നേടിയത്. യഥാക്രമം 34 ശതമാനവും 1 ശതമാനവും വര്‍ദ്ധനവ്. ഇരുകമ്പനികളുടേയും ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഏകീകൃത പ്രവര്‍ത്തനവരുമാനം 66206 കോടി രൂപയായി.

മുന്‍വര്‍ഷത്തെ 3752 കോടി രൂപയില്‍ നിന്നും ഗണ്യമായ വളര്‍ച്ച. അറ്റ നഷ്ടം 825 കോടി രൂപയില്‍ നിന്നും 69 കോടി രൂപയാക്കി കുറയ്ക്കാനും സാധിച്ചു. ഉത്പാദന ശേഷി വികസനത്തിനും പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിനുമുള്ള വന്‍ ചെലവുകളാണ് നഷ്ടമുണ്ടാക്കിയതെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

ഇന്ത്യയിലെ പ്രധാന ഐഫോണ്‍ അസംബ്ലറായി ടാറ്റ ഇലക്ട്രോണിക്‌സ് ഇതിനോടകം മാറിയിട്ടുണ്ട്.

X
Top