നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഐഫോണ്‍ 17 ലോഞ്ച് അടുത്തമാസം ഒമ്പതിന്

കലിഫോർണിയ: ഐഫോണ്‍ 17 സീരീസ് ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് ആപ്പിൾ. സെപ്റ്റംബർ ഒന്പതിന് കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് ലോകം കാത്തിരിക്കുന്ന ലോഞ്ചിംഗ് ചടങ്ങ് നടക്കുക.

ഇന്ത്യൻ സമയം രാത്രി 10.30നാണ് ഇവന്‍റ് ആരംഭിക്കുക. പുതിയ ഐഫോണ്‍ സീരീസിനായുള്ള ലോഞ്ച് ഇവന്‍റിന് ‘Awe dropping’ എന്നാണ് ആപ്പിൾ പേര് നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന ടീസറിൽ തിളങ്ങുന്ന ആപ്പിൾ ലോഗോയും ഉണ്ട്.

ഐഫോണ്‍ 17 സീരീസിൽ നാല് മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഐഫോണ്‍ 17, ഐഫോണ്‍ 17 എയർ, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകൾ ഉണ്ടാകും. ഇതോടൊപ്പം പുതിയ ആപ്പിൾ വാച്ച് സീരീസ്, ആപ്പിൾ എയർപോഡ്സ് പ്രോ 3 എന്നിവയും ആപ്പിൾ പുറത്തിറക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

ഐഫോണ്‍ 17 പ്രോ മോഡലുകളുടെ രൂപകൽപനയിൽ വലിയ മാറ്റങ്ങളാണ് ഐഫോൺ ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം വരെയുള്ള ഐഫോണുകൾക്കെല്ലാം സമാനമായ രൂപകൽപന ആയിരുന്നതിനാൽ ഇത്തവണ ആപ്പിൾ വലിയ മാറ്റം കൊണ്ടുവരാനാണു സാധ്യത.

ഐഫോണ്‍ പ്ലസ് മോഡൽ ഒഴിവാക്കി പകരം ആപ്പിൾ അവതരിപ്പിക്കുന്ന ഐഫോണ്‍ 17 എയർ ആണ് ഇതിൽ ശ്രദ്ധാകേന്ദ്രം. ഇതുവരെ പുറത്തിറങ്ങിയതിൽവച്ച് ഏറ്റവും സ്ലിം ഐഫോണ്‍ മോഡൽ ആയിരിക്കും ഇത് എന്നു റിപ്പോർട്ടുകൾ പറയുന്നു.

സെൽ ഫോൺ സർവീസ് ഇല്ലാത്ത പ്രദേശങ്ങളിൽ അടിയന്തര സന്ദേശമയയ്ക്കുന്നതിനുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റി വാച്ച് അൾട്രാ 3-ൽ കൊണ്ടുവന്നേക്കും. ലോഞ്ചിംഗ് ഇവന്‍റ് ആപ്പിൾ വെബ്സൈറ്റിലൂടെയും യൂട്യൂബിലൂടെയും ആപ്പിൾ ടിവി ആപ്പിലൂടെയും ലൈവ് സ്ട്രീം ചെയ്യും.

X
Top