ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വമ്പൻ നിക്ഷേപത്തിനൊരുങ്ങി ഐഒസി

കൊച്ചി: ക്രൂഡോയില്‍ സംസ്കരണം, വിപണന ശൃംഖലയുടെ വിപുലീകരണം തുടങ്ങിയ മേഖലകളില്‍ അഞ്ച് വർഷത്തിനുള്ളില്‍ 1.6 ലക്ഷം കോടി രൂപയു‌ടെ നിക്ഷേപത്തിന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ(ഐ.ഒ.സി) ഒരുങ്ങുന്നു.

പെട്രോകെമിക്കല്‍സ്, പ്രകൃതിവാതകം, പാരമ്പര്യേതര ഊർജം എന്നീ മേഖലകളിലും വിപുലമായ നിക്ഷേപ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ഐ.ഒ.സി ചെയർമാൻ അർവിന്ദർ സിംഗ് സാഹ്‌നി പറഞ്ഞു. കമ്പനിയുടെ വാർഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് വർഷത്തിനുള്ളില്‍ ഐ.ഒ.സിയുടെ പ്രതിവർഷ റിഫൈനിംഗ് ശേഷി 807.5 ലക്ഷം ടണ്ണില്‍ നിന്ന് 984 ടണ്ണായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. പാനിപ്പട്ട്, ഗുജറാത്ത്, ബറൗണി എന്നിവിടങ്ങളിലെ ഉത്പാദനശേഷി വർദ്ധിപ്പിക്കും. വിപണന ശൃംഖല വിപുലീകരിക്കുന്നതിനായി പൈപ്പ്ലൈൻ നെറ്റ്‌വർക്ക് 22,000 കിലോമീറ്ററായി ഉയർത്തും.

ഹരിതോർജത്തിന് പ്രാമുഖ്യം
2046ല്‍ കാർബണ്‍ മലിനീകരണം പൂർണമായും ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ട് 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഹരിത ഹൈഡ്രജൻ, സുസ്ഥിര വിമാന ഇന്ധനം, പുനരുപയോഗ ഇന്ധന ഉത്പാദനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

X
Top