അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യൻ ഓവർസീസ് ബാങ്കിന് 501 കോടിയുടെ ലാഭം

മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ അറ്റാദായം 33.2 ശതമാനം വർധിച്ച് 501 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 376 കോടി രൂപയുടെ അറ്റാദായമായിരുന്നു ബാങ്ക് രേഖപ്പെടുത്തിയത്. കൂടാതെ അർദ്ധ വർഷത്തിൽ അറ്റാദായം 893 കോടി രൂപയായി ഉയർന്നു.

അവലോകന പാദത്തിലെ മൊത്തം വരുമാനം 2022 ജൂൺ 30 വരെ രേഖപ്പെടുത്തിയ 5,028 കോടി രൂപയിൽ നിന്ന് 5,852.45 കോടി രൂപയായി ഉയർന്നപ്പോൾ മൊത്തം ബിസിനസ്സ് 4,23,589 കോടി രൂപയിൽ നിന്ന് 4,34,441 കോടി രൂപയായി.

സമാനമായി നിക്ഷേപം 2,61,728 കോടി രൂപയായി വളർന്നു. കൂടാതെ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 2.77 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റ നിഷ്‌ക്രിയ ആസ്തി (എൻപിഎ) അനുപാതം 2.56 ശതമാനമായിരുന്നുവെന്ന് ബാങ്ക് അറിയിച്ചു.

രണ്ടാം പാദത്തിൽ വായ്പ ദാതാവിന്റെ പലിശ വരുമാനം 4,717.61 കോടി രൂപയാണ്. ചെന്നൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB). ഇതിന് ഏകദേശം 3,214 ആഭ്യന്തര ശാഖകളും, 4 വിദേശ ശാഖകളും ഉണ്ട്.

X
Top