ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

സെന്‍സെക്‌സും നിഫ്റ്റിയും വീണ്ടും റെക്കോഡ് ഉയരത്തിൽ; നിക്ഷേപകര്‍ക്ക് നേട്ടം നാല് ലക്ഷം കോടി

മുംബൈ: ശക്തമായ സാമ്പത്തിക സൂചകങ്ങളും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില് ഭരണകക്ഷിയായ ബിജെപിയുടെ വിജയവും രാജ്യത്തെ ഓഹരി സൂചികകളെ ചലിപ്പിച്ചു. സെന്സെക്സും നിഫ്റ്റിയും വീണ്ടും റെക്കോഡ് ഉയരം കുറിച്ചു.

ബിഎസ്ഇ സെന്സെക്സ് 902 (1.34%) പോയന്റ് ഉയര്ന്ന് 68,383ലും നിഫ്റ്റി 286 പോയന്റ് (1.41%) കുതിച്ച് 20,554ലിലുമാണ് 9.30ഒആടെ വ്യാപാരം നടന്നത്. ഓഹരികള് കുതിച്ചതോടെ നിക്ഷേപകരുടെ ആസ്തിയില് നിമിഷ നേരംകൊണ്ട് നാല് ലക്ഷം കോടി രൂപയുടെ വര്ധനവാണുണ്ടായി.

സെന്സെക്സ് ഓഹരികളില്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എല്ആന്ഡ്ടി, എന്ടിപിസി, എയര്ടെല് എന്നിവ രണ്ട് ശതമാനം ഉയര്ന്നു. മഹീന്ദ്ര ആന്ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. നെസ്ലെ മാത്രമാണ് നഷ്ടത്തില്.

അദാനി ഓഹരികളും കുതിപ്പിന്റെ പതയിലാണ്. അദാനി എനര്ജി സൊലൂഷന്സ് 14 ശതമാനവും അദാനിന് ഗ്രീന് എനര്ജി 12 ശതമാനവും ഉയര്ന്നു. അദാനി എന്റര്പ്രൈസസ്, ടോട്ടല് ഗ്യാസ്, അദാനി വില്മര് എന്നിവയിലെ മുന്നേറ്റം 6-8 ശതമാനമാണ്.

X
Top