സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

തിരിച്ചടി നേരിട്ട് ടാറ്റ കെമിക്കല്‍ ഓഹരി

മുംബൈ: മികച്ച വരുമാനവും ലാഭവും രേഖപ്പെടുത്തിയിട്ടും ടാറ്റ കെമിക്കല്‍ ഓഹരി വെള്ളിയാഴ്ച 4 ശതമാനത്തിലേറെ ഇടിവ് നേരിട്ടു. വാര്‍ഷികാടിസ്ഥാനത്തില്‍ 40 ശതമാനത്തിലധികം വര്‍ധനവുണ്ടെങ്കിലും പ്രവര്‍ത്തനവരുമാനം പ്രതീക്ഷിച്ച തോതിലാകാത്തതാണ് കാരണം.

മാത്രമല്ല ഇബിറ്റ മാര്‍ജിന്‍ തുടര്‍ച്ചയായി 510 ബേസിസ് പോയിന്റ് കുറയുകയും ചെയ്തു. ഒക്ടോബര്‍ 27 ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 4239 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം. പ്രവര്‍ത്തന ലാഭം 685 കോടി രൂപ.

ഒരു വര്‍ഷം മുന്‍പ് 248 കോടി രൂപമാത്രമായിരുന്നു ഇത്. വെല്ലുവിളി നിറഞ്ഞ ആഗോള പരിതസ്ഥിതി മറികടക്കാന്‍ ഉപഭോക്താക്കളുമായും പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ടാറ്റ കെമിക്കല്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആര്‍ മുകുന്ദന്‍ പറയുന്നു. ഉല്‍പന്നങ്ങളുടേയും അവയുടെ അപ്ലിക്കേഷനുകളുടേയും ഡിമാന്റ് പോസിറ്റീവാണ്.

വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top