
ന്യൂഡല്‍ഹി: സെന്‍സെക്‌സും നിഫ്റ്റിയും തുടക്കത്തില്‍ ചലനാത്മകമല്ല. ആഗോള വിപണികളുടെ തണുപ്പന്‍ പ്രകടനമാണ് കാരണം, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, റീട്ടെയ്ല്‍ റിസര്‍ച്ച് തലവന്‍, ദീപക് ജസാനി പറയുന്നു. യൂറോപ്യന്‍ വിപണി തിങ്കളാഴ്ച ഇടിവ് നേരിട്ടപ്പോള്‍ ഏഷ്യന്‍ വിപണി റെയ്ഞ്ച് ബൗണ്ട് വ്യാപാരമാണ് നടത്തുന്നത്.
കട പരിധി പ്രശ്‌നം ഒത്തുതീര്‍ന്നെങ്കിലും പണപ്പെരുപ്പവും നിരക്ക് വര്‍ധനവും യുഎസിനെ അലട്ടുന്നു.സാമ്പത്തിക ഫലങ്ങളിലേയ്ക്കും ഫെഡ് റിസര്‍വ് യോഗങ്ങളിലേയ്ക്കുമാണ് വിപണി ഉറ്റുനോക്കുന്നത്. മികച്ച സമീപ കാല ഡാറ്റയുടെ പശ്ചാത്തലത്തില്‍ ഫെഡറല്‍ റിസര്‍വ്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവ നിരക്ക് വര്‍ദ്ധിപ്പിച്ചേയ്ക്കാം.
കൂടാതെ ഡെബ്റ്റ് സീലിംഗ് ഒത്തുതീര്‍പ്പ് ബില്‍ ചൊവ്വാഴ്ചയാണ് യുഎസ് കോണ്‍ഗ്രസില്‍ വോട്ടിനിടുന്നത്. 18696 ആണ് നിഫ്റ്റിയുടെ അടുത്ത പ്രതിരോധം. 18508 ല്‍ സൂചിക പിന്തുണ തീര്‍ക്കും.