
മുംബൈ: നേട്ടം നിലനിര്‍ത്താന്‍ മാര്‍ച്ച് 20 ന് വിപണിയ്ക്കായില്ല. ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 0.6 ശതമാനത്തിലധികമാണ് തിരുത്തല്‍ വരുത്തിയത്. ഇ
തോടെ നിക്ഷേപക സമ്പത്തില്‍ 2 ലക്ഷം കോടി രൂപയിലധികം ചോര്‍ന്നു.
കഴിഞ്ഞ ഏഴ് സെഷനുകളിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍, പ്രത്യേകിച്ചും മുമ്പത്തെ സ്വിംഗ് ഉയര്‍ച്ചയ്ക്ക് ശേഷം, അതായത് മാര്‍ച്ച് 8 ന് 266.24 ലക്ഷം കോടി രൂപയില്‍ നിന്ന് സൂചികകള്‍ ഇടിഞ്ഞു. ഇതുകാരണം 10.77 ലക്ഷം കോടിരൂപയുടെ നിക്ഷേപ സമ്പത്ത് നഷ്ടപ്പെട്ടു. എഫ്എംസിജി ഒഴികെയുള്ള മിക്ക മേഖലകളും കരടി കെണിയില്‍ അകപ്പെടുകയായിരുന്നു.
ലോഹങ്ങള്‍ 2 ശതമാനത്തിലധികം ഇടിവ് നേരിട്ടപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനമാണ് താഴ്ച വരിച്ചത്. തിങ്കളാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 361 പോയിന്റ് ഇടിഞ്ഞ് 57,629 ലും നിഫ്റ്റി 50 112 പോയിന്റ് താഴ്ന്ന് 16,988 ലും എത്തി. നേട്ടങ്ങള്‍ ഇല്ലാതാക്കി പ്രതിദിന ചാര്‍ട്ടുകളില്‍ ബെയ്‌റിഷ് മെഴുകുതിരി പാറ്റേണ്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 21 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന യുഎസ് എഫ്ഒഎംസി മീറ്റിംഗും യുഎസ്, യൂറോപ്പ് ബാങ്കിംഗ് പ്രതിസന്ധിയും നിക്ഷേപകരെ ജാഗരൂകരാക്കിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എഫ്ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) വില്‍പന തിങ്കളാഴചയും തുടര്‍ന്നു. മാത്രമല്ല സമീപകാല ആഗോള സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, നിക്ഷേപകര്‍ തങ്ങളുടെ പണം സുരക്ഷിതമായ സ്വര്‍ണ്ണത്തിലേക്ക് മാറ്റി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് $2,000 കവിഞ്ഞു. “‘ യുഎസ് ബാങ്കിംഗ് പ്രതിസന്ധിയാണ് ഇടിവിന് പ്രധാന കാരണം. അത് നിക്ഷേപകരെ ജാഗരൂകരാക്കി. കൂടാതെ, വിദേശ ഫണ്ടുകളുടെ തുടര്‍ച്ചയായ ഒഴുക്ക് ,”റെലിഗെയര്‍ ബ്രോക്കിംഗിലെ അജിത് മിശ്ര പറയുന്നു.
ബിഎസ്ഇ വിപണി മൂലധനം 257.52 ലക്ഷം കോടിയില്‍ നിന്ന് 255.47 ലക്ഷം കോടി രൂപയായാണ് തിങ്കളാഴ്ച ഇടിഞ്ഞത്.