പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽ

300 കോടി രൂപയുടെ എഐഎഫ് ആരംഭിക്കാന്‍ എഫ്എഎഡിയ്ക്ക് സെബി അനുമതി

മുംബൈ: 300 കോടി രൂപയുടെ ഇതര നിക്ഷേപ ഫണ്ട് (എഐഎഫ്) ആരംഭിക്കുന്നതിന് സെബിയുടെ അനുമതി ലഭിച്ചതായി പ്രാരംഭ ഘട്ട നിക്ഷേപക ശൃംഖല എഫ്എഎഡി തിങ്കളാഴ്ച അറിയിച്ചു. പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിന് കരുതല്‍ ധനം സൂക്ഷിക്കുമെന്ന് എഫ്എഎഡി പ്രസ്താവനയില്‍ പറയുന്നു. ഹെല്‍ത്ത്ടെക്, അഗ്രിടെക്, ഡീപ് ടെക്, ക്ലീന്‍ടെക് സ്പേസ് എന്നിവയ്ക്കായിരിക്കും മുന്‍ഗണന.

” കാറ്റഗറി1 ല്‍ ഉള്‍പ്പെടുത്തി 300 കോടി രൂപയുടെ നിക്ഷേപ ഫണ്ടിനായി സെബി അനുമതി എഫ്എഎഡി നേടി,” പ്രസ്താവന അറിയിച്ചു. 2019 ലാണ് കമ്പനിയുടെ ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് ആരംഭിക്കുന്നത്.

വിവിധ സാങ്കേതിക മേഖലകളിലായി ഇതിനോടകം 75 കോടി രൂപ നിക്ഷേപിച്ചു. 60 ലധികം സ്റ്റാര്‍ട്ടപ്പുകളായാണ് നിക്ഷേപമുള്ളത്. ഏറ്റവും കുറഞ്ഞ ചെക്ക് വലുപ്പം 50,000 ഡോളര്‍ മുതല്‍ 1 ദശലക്ഷം ഡോളര്‍ വരെയാണ്.

X
Top