നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

എൽഐസിയുടെ നിക്ഷേപ മൂല്യത്തിൽ 80,000 കോടി രൂപയുടെ വർദ്ധന

കൊച്ചി: പ്രമുഖ പൊതുമേഖലാ കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) കൈവശമുള്ള വിവിധ കമ്പനികളുടെ ഓഹരികളുടെ മൂല്യത്തിൽ 50 ദിവസത്തിനിടെ 80,000 കോടി രൂപയുടെ വർദ്ധന.

ഇക്കാലയളവിൽ 110 കമ്പനികളിലെ നിക്ഷേപത്തിൽ നിന്ന് പത്ത് ശതമാനത്തിലധികം വരുമാനം ലഭിച്ചു. നിലവിൽ വിവിധ കമ്പനികളുടെ ഓഹരികളിലുള്ള എൽ. ഐ. സിയുടെ നിക്ഷേപ മൂല്യം 11.7 ലക്ഷം കോടി രൂപയാണ്.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കോർപ്പറേറ്റായ റിലയൻസ് ഇൻഡസ്ട്രീസിന്റെ 6.27 ശതമാനം ഓഹരികൾ എൽ.ഐ.സിയുടെ കൈവശമാണ്. ഈ ഓഹരികളുടെ മൂല്യം മാത്രം ഒരു ലക്ഷം കോടി രൂപയാണ്.

  • എൽ.ഐ.സി നിക്ഷേപം പ്രധാന കമ്പനികളിൽ
  • കമ്പനി – നിലവിലെ നിക്ഷേപ മൂല്യം
  • റിലയൻസ് ഇൻഡസ്ട്രീസ് ഒരു ലക്ഷം കോടി രൂപ
  • ഐ.ടി.സി 86,000 കോടി രൂപ
  • ടി.സി.എസ് 64,000 കോടി രൂപ
  • എച്ച്.ഡി.എഫ്.സി ബാങ്ക് 54,000 കോടി രൂപ
  • എൽ ആൻഡ് ടി 51,000 കോടി രൂപ
  • ഇൻഫോസിസ് 51,000 കോടി രൂപ
  • എസ്.ബിഐ 48,000 കോടി രൂപ
  • ഐ.സി.ഐ.സി.ഐ ബാങ്ക് 42,000 കോടി രൂപ

X
Top