കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി പരിധി നീക്കാൻ ശുപാർശ

ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ (എസ്‍സിഎസ്എസ്) തുക നിക്ഷേപിക്കാനുള്ള പരിധി എടുത്തുകളയണമെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതിയുടെ ശുപാർശ.

15 ലക്ഷം രൂപയായിരുന്ന പരിധി ഇക്കഴിഞ്ഞ ബജറ്റിൽ 30 ലക്ഷമാക്കി ഉയർത്തിയിരുന്നു. ഇത് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് പരിധിയില്ലാതെ നിക്ഷേപിക്കാൻ അവസരം നൽകണമെന്ന ശുപാർശ.

വിരമിക്കൽ ആനുകൂല്യമായി പലർക്കും ലഭിക്കുന്ന തുക 30 ലക്ഷത്തിനും വളരെ മുകളിലാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ഇതിന്റെ നല്ലൊരു പങ്കും എസ്‍സിഎസ്എസിൽ നിക്ഷേപിക്കാൻ അവസരമൊരുക്കണമെന്നാണ് നിർദേശം.

സർവീസിൽ നിന്ന് വിരമിച്ചവർക്ക് 55 ആണ് പദ്ധതിയിൽ ചേരാനുള്ള പ്രായം. ഇതിനും മുൻപ് സ്വയം വിരമിക്കൽ (വിആർഎസ്) നടത്തുന്നവരെ കൂടി ഉൾപ്പെടുത്താനായി പ്രായവ്യവസ്ഥയിൽ ഇളവ് നൽകണമെന്നും ശുപാർശയുണ്ട്.

X
Top