ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ഇന്ത്യയിൽ നിക്ഷേപ സുരക്ഷിതത്വം കൂടുതൽ: എസ്ബിഐ പഠനം

മുംബൈ: ബാങ്കിലുള്ള നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷിതത്വം യുഎസിനേക്കാൾ ഇന്ത്യയിൽ കൂടുതലാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം. യുഎസിൽ ചെറിയ ബാങ്കിലെ നിക്ഷേപങ്ങൾക്ക് 40 ശതമാനം വരെ മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളു.

എന്നാൽ ഇന്ത്യയിൽ ഇത് പരമാവധി 82.9% ആണെന്നും എസ്ബിഐ ഇക്കണോമിക് റിസർച് വിഭാഗത്തിന്റെ ‘എക്കോറാപ്’ എന്ന പഠനത്തിൽ പറയുന്നു. യുഎസിൽ മുൻനിര ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് പോലും 50–55 % മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ.

എന്നാൽ ഇന്ത്യയിൽ റൂറൽ ബാങ്കുകളിൽ 82.9%, സഹകരണ ബാങ്കുകളിൽ 66.5 %, ലോക്കൽ ബാങ്കുകളിൽ 76.4% എന്നിങ്ങനെ പരിരക്ഷയുണ്ട്.

X
Top