അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മാലിന്യ സംസ്കരണ മേഖലയിലേക്ക് നിക്ഷേപ ഒഴുക്ക്

തിരുവനന്തപുരം: കേരളത്തിന് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്ന മാലിന്യ സംസ്കരണ മേഖലയില്‍ 5,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി വൻകിട കമ്പനികള്‍.

റീസസ്റ്റൈനബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ബി.പി.സി.എല്‍, മലബാർ സിമന്റ്സ് എന്നീ പ്രധാന കമ്പനികളാണ് നിക്ഷേപ താത്പര്യം പ്രകടിപ്പിച്ചത്.

സംസ്ഥാന തദ്ദേശ സ്വയംഭരണവകുപ്പ് തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വൃത്തി’ അന്താരാഷ്ട്ര ‘ക്ലീൻ കേരള കോണ്‍ക്ലേവി’ലെ ബിസിനസ്‌ മീറ്റിലാണ് കമ്ബനികള്‍ സന്നദ്ധത അറിയിച്ചത്.

ഇതനുസരിച്ച്‌ തദ്ദേശ,വ്യവസായ വകുപ്പ് സംയുക്‌തമായി തയ്യാറാക്കുന്ന പദ്ധതികളില്‍ കമ്ബനികളുമായി ധാരണ പത്രം ഒപ്പുവയ്ക്കും.

തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ 79 പ്രമുഖ കമ്പനികളിലെ 142 പേർ പങ്കെടുത്തു. രണ്ട് സെഷനുകളില്‍ നിക്ഷേപകരും സ്റ്റാർട്ട് അപ് സംരംഭകരുമായി നടന്ന ചർച്ചകളിലാണ് കമ്ബനികള്‍ നിക്ഷേപക സന്നദ്ധത അറിയിച്ചത്.

മാലിന്യ പ്ളാന്റുകള്‍ക്ക് മുൻതൂക്കം
മനുഷ്യനും പ്രകൃതിയ്ക്കും ദോഷം വരാത്ത രീതിയിലുള്ള മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനാണ്പ്രാമുഖ്യം. തിരുവനന്തപുരം മുട്ടത്തറയിലെ നഗരസഭയുടെ വലിയ മാലിന്യ സംസ്കരണ പ്ളാന്റ് ഹരിത സൗഹൃദമാണ്. ഇതിന്റെ തുടർച്ചയായാണ് കൂടുതല്‍ പ്ളാന്റുകള്‍ സ്ഥാപിക്കുന്നത്.

പ്രധാന പദ്ധതികള്‍
@ ഖരമാലിന്യം പ്രത്യേക രീതിയില്‍ സംസ്കരിച്ച്‌ ഇന്ധനം ഉത്പാദിപ്പിക്കുന്ന റെഫ്യൂസ് ഡിറൈവ്‌ഡ് ഫ്യുവല്‍ പ്ളാന്റ് (ആർ.ഡി.എഫ്)

@സാനിറ്ററി – സെപ്റ്റേജ്, ഡ്രൈയിനേജ്,സാനിറ്ററി നാപ്കിൻ സംസ്കരണ പ്ളാന്റുകള്‍

@ജൈവ അജൈവ മാലിന്യ സംസ്കരണത്തിന് കൂടുതല്‍ പ്ളാന്റുകള്‍

@റീസൈക്ലിംഗ് – അപ് സൈക്ലിംഗ് സംരംഭങ്ങള്‍, മൊബൈല്‍ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍

സംസ്കരണം 23% മാത്രം
 സംസ്ഥാനത്ത് ദിനംപ്രതി സൃഷ്‌ടിക്കുന്നത് 10,000 ടണ്‍ മാലിന്യം
 ഇതില്‍ 7500 ടണ്‍ ജൈവ മാലിന്യവും 2500 ടണ്‍ അജൈവ മാലിന്യവുമാണ്.

X
Top