
കോട്ടയം: ഡി ബി പമ്പ കോളജ് സുവോളജി ബോട്ടണി ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ അന്തർദേശീയ കോൺഫറൻസ് നടത്തുന്നു. അഡീഷണൽ ചീഫ് കൺസർ വേറ്റർ ഓഫ് ഫോറസ്റ്റ് ജസ്റ്റിൻ മോഹൻ ഉദ്ഘാടനം നിർവഹിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും.ഏഴോളം ദേശീയ/അന്തർ ദേശീയ വിദഗ്ധർ നയിക്കുന്ന സെഷനുകൾ കോൺഫറൻസിൽ നടക്കും.
റിട്ട. ഡെപ്യൂട്ടി ഡിഎഫ്ഒ ആനന്ദൻ ചിറ്റാറിന്റെ വന്യജീവി ഫോട്ടോ പ്രദർശനവും ഇതിനോട് അനുബന്ധിച്ച് നടക്കും. ഫോട്ടോ പ്രദർശന ഉദ്ഘാടനം മാന്നാർ മീഡിയ സെന്റർ സെക്രട്ടറി അൻഷാദ് പി ജെ നിർവഹിക്കും. കോൺഫെറൻസിന്റെ സമാപന സമ്മേളന ഉദ്ഘാടനവും മികച്ച ഗവേഷണ പ്രബന്ധാവതരണത്തിനുള്ള പുരസ്കാര ദാനവും കുസാറ്റ് രജിസ്ട്രാർ പ്രൊഫ. ഡോ.എ യു അരുൺ നിർവഹിക്കും. ഇരുന്നൂറോളം വിദ്യാർഥികളും ഗവേഷകരും കോൺഫറൻസിൽ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുരേഷ് എസ്, കൺവീനർമാരായ ഡോ. ജിൻസി ടിഎസ്, ഡോ. വാണി എസ്, ഡോ ജെയിംഷ റാണി വി.കെ അറിയിച്ചു.






