അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്‍ഡിഗോ രണ്ടാം പാദം: നഷ്ടം കുത്തനെ ഉയര്‍ന്നു

മുംബൈ: ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2582 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മുന്‍വര്‍ഷത്തെ ഇതേകാലയളവില്‍ രേഖപ്പെടുത്തിയ 986.7 കോടി രൂപ നഷ്ടത്തില്‍ നിന്നുള്ള കുതിച്ചുപൊങ്ങലാണ്.

മൊത്തം വരുമാനം അതേസമയം 18155 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 16970 കോടി രൂപയായിരുന്നു വരുമാനം. 9 ശതമാനം വര്‍ദ്ധനവ്. ചെലവ് 18.3 ശതമാനം ഉയര്‍ന്ന് 22081.2 കോടി രൂപയിലെത്തി.

രൂപയുടെ മൂല്യമിടിഞ്ഞതാണ് ചെലവ് ഉയര്‍ത്തിയത്. വിദേശ നാണ്യ നഷ്ടം പന്ത്രണ്ട് മടങ്ങ് ഉയര്‍ന്ന് 2892 കോടി രൂപയായി. ഇന്‍ഡിഗോയുടെ ഇബിഐടിഡിഎആര്‍ 2434 കോടി രൂപയില്‍ നിന്നും 1114 കോടി രൂപയായി കുറഞ്ഞു. പലിശയ്ക്ക് മുമ്പുള്ള വരുമാനം, നികുതി, മൂല്യത്തകര്‍ച്ച, കടം തിരിച്ചടവ്, വാടക എന്നിവയെ സൂചിപ്പിക്കുന്നതാണ് ഇബിഐടിഡിഎആര്‍.

മുന്‍പാദത്തില്‍ എയര്‍ലൈന്‍ 2176 കോടി രൂപ ലാഭം നേടിയിരുന്നു.

X
Top