നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

തുടര്‍ച്ചയായ രണ്ടാം പാദത്തിലും അറ്റാദായം രേഖപ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍

മുംബൈ: ഇന്‍ഡിഗോ എയര്‍ലൈനിന്റെ പാരന്റിംഗ് കമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് തുടര്‍ച്ചയായ രണ്ടാംപാദത്തില്‍ അറ്റാദായം രേഖപ്പെടുത്തി. 919 കോടി രൂപയാണ് മാര്‍ച്ച് പാദത്തില്‍ കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1680 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.

അതേസമയം തൊട്ടുമുന്‍പാദമായ ഡിസംബറില്‍ കമ്പനി ആദ്യമായി അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 14161 കോടി രൂപയാണ് നാലാംപാദ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 76.5 ശതമാനം കൂടുതല്‍.

എബിറ്റ 20 ശതമാനം ഉയര്‍ന്ന് 1966.5 കോടി രൂപയായപ്പോള്‍ ടിക്കറ്റ് വരുമാനം 81 ശതമാനം ഉയര്‍ന്ന് 12435 കോടി രൂപയിലെത്തി. ലാഭക്ഷമത 10.2 ശതമാനം ഉയര്‍ന്ന് കിലോമീറ്ററിന് 4.85 രൂപ. ശേഷി വിനിയോഗം 7.5 ശതമാനം ഉയര്‍ന്ന് 84.2 ശതമാനം.

919 കോടി രൂപയില്‍, അറ്റാദായം പ്രതീക്ഷിച്ചതിലും കുറവാണ്.1418 കോടി രൂപയാണ് കണക്കുകൂട്ടിയിരുന്നത്.

X
Top