പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

ഇന്‍ഡിഗോ ഒന്നാംപാദ ഫലങ്ങള്‍; അറ്റാദായം 21 ശതമാനം ഇടിഞ്ഞു

മുംബൈ: കുറഞ്ഞ നിരക്ക് വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഓപ്പറേറ്റര്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2161 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം ഇടിവ്.

രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനിന്റെ പ്രവര്‍ത്തന വരുമാനം 5 ശതമാനം ഉയര്‍ന്ന് 20,496 കോടി രൂപയായി. എയര്‍പോര്‍ട്ട് ഫീസ് 1286.1 കോടി രൂപയില്‍ നിന്നും 1626.9 കോടി രൂപയായി വര്‍ധിച്ചതാണ് കമ്പനിയുടെ ലാഭത്തില്‍ പ്രതിഫലിച്ചത്.

പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതും ആഭ്യന്തര വ്യോമഗതാഗതത്തിലെ തടസ്സങ്ങളും കാരണം ഈ പാദത്തില്‍ വിമാനത്താവള ഫീസുകളിലും നിരക്കുകളിലും വര്‍ദ്ധനവ് ഉണ്ടായതായി എയര്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വ്യോമയാന ടര്‍ബൈന്‍ ഇന്്ധന വിലയിലുണ്ടായ ഇടിവ് കൂടുതല്‍ ലാഭഇടിവില്‍ നിന്നും കമ്പനിയെ രക്ഷിച്ചു.

ഈ വര്‍ഷം 5832.6 കോടി രൂപയാണ് കമ്പനി ഇന്ധനത്തിനായി ചെലവഴിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 6416.5 കോടി രൂപയായിരുന്നു.

X
Top