കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സ്ഥിരനിക്ഷേ പലിശനിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്

എച്ച്ഡിഎഫ്സി ,പിഎൻബി, എസ്ബിഐ തുടങ്ങിയ ബാങ്കുകൾക്ക് പിന്നാലെ സ്വാകാര്യമേഖലയിലെ മുൻനിര വായ്പാ ദാതാക്കളിലൊന്നായ ഐസിഐസിഐ ബാങ്കും സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കുയർത്തി.

രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് പലിശനിരക്കുയർത്തിയിട്ടുള്ളത്. നിശ്ചിത കാലാവധികളിലേക്കായി 50 ബേസിസ് പോയിന്റിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്.

പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 24 മുതൽ നിലവിൽ വന്നു. പുതുക്കിയ നിരക്കുകൾ പ്രകാരമുള്ള പലിശനിരക്കുകൾ നോക്കാം.

ഒരാഴ്ച മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളിൽ പൊതു വിഭാഗത്തിന് 3.5 ശതമാനം മുതൽ 7.10 ശതമാനം വരെയാണ് പലിശ ലഭിക്കും

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനമാണ് പലിശനിരക്ക്

30-45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമനം പലിശ ലഭ്യമാക്കും

46-60 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.25 ശതമാനമാണ് പലിശ

91-184 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 4.75 ശതമാനമാണ് പലിശ ലഭിക്കുക

185-270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് പുതുക്കിയ നിരക്ക്

271 ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശ ലഭിക്കും.

ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.70 ശതമാനമായി നിരക്കുയർത്തി

5-10 വർഷം വരെ കാലാവധിയുളള സ്ഥിര നിക്ഷേപങ്ങൾക്ക് 6.9 ശതമാനവും പലിശ ലഭിക്കും.

2-5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നൽകും

15 മാസം മുതൽ 2 വർഷത്തിൽ താഴയെുള്ള നിക്ഷേപങ്ങൾക്ക് 7.10 ശതമാനമായി പലിശനിരക്കുയർത്തി. 18 മാസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്കും 7.10 ശതമാനം പലിശ ലഭിക്കും

മുതിർന്ന പൗരൻമാർക്കുള്ള നേട്ടങ്ങൾ

18 മാസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്കും മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം പലിശ ലഭിക്കും.

3 വർഷവും ഒരു ദിവസം മുതൽ 5 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7.50 ശതമാനമാണ് പുതുക്കിയ നിരക്ക്.

വർഷം മുതൽ 389 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.20 ശതമാനവും പലിശ ലഭിക്കും.

X
Top