‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

പലിശ നിരക്കിലെ വ്യത്യാസം വായ്പക്കാരെ ബാങ്ക് അറിയിക്കേണ്ട ആവശ്യമില്ലെന്ന് എന്‍സിഡിആര്‍സി

കൊച്ചി: ഫ്ളോട്ടിങ് നിരക്കില്‍ വായ്പ എടുത്തവരെ പലിശ നിരക്ക് വര്‍ധിക്കുന്നതും കുറയുന്നതും ബാങ്ക് അറിയിക്കേണ്ട ആവശ്യമില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആര്‍സി) നിരീക്ഷിച്ചു.

ഐസിഐസിഐ ബാങ്കും ഉപഭോക്താവും തമ്മിലുള്ള ഒരു തര്‍ക്കത്തിലെ അടുത്ത കാലത്തുണ്ടായ വിധിയിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫ്ളോട്ടിങ് നിരക്കില്‍ വായ്പ എടുക്കുമ്പോള്‍ ഉണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ബാങ്കിന് പലിശ വര്‍ധിപ്പിക്കുകയും കുറക്കുകയും ചെയ്യാം.

ഇതിന് തുടര്‍ന്നുള്ള അനുമതിയുടെ ആവശ്യമില്ലെന്നും ഇക്കാര്യം വായ്പാ ധാരണയില്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

X
Top