പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത് ഇന്‍ഡിഗോ പാരന്റിംഗ് കമ്പനി

ന്യൂഡെല് ഹി:  പ്രവര്ത്തന മികവും അനുകൂലമായ വിപണി സാഹചര്യങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ഇന്റര് ഗ്ലോബ് ഏവിയേഷന് ജൂണില് അവസാനിച്ച പാദത്തില്‍ 3,090.6 കോടി രൂപയുടെ റെക്കോര് ഡ് അറ്റാദായം റിപ്പോര്‍്ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയുടെ പാരന്റിംഗ് കമ്പനി 17160.9 കോടി രൂപയുടെ വരുമാനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതും റെക്കോര്‍ഡാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1064.3 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി നേരിട്ടത്. ഇന്ധന ചെവ് 12.7 ശതമാനം കുറച്ച് 5228.1 കോടി രൂപയായപ്പോള്‍ മൊത്തം ചെലവ് 14070.1 കോടി രൂപയായി കുറഞ്ഞു. ജൂണ്‍പാദത്തിന്റെ അവസാനത്തില്‍ 316 വിമാനങ്ങളാണ് കമ്പനിയ്ക്കുള്ളത്.

27000 കോടി രൂപയുടെ കാഷ് ബാലന്‍സില്‍ 15691.1 കോടി രൂപ ഫ്രീ കാഷും 11709 കോടി രൂപ റെസ്ട്രിക്ടഡ് കാഷുമാണ്. കമ്പനി ഓഹരി നിലവില്‍ 2565.75 രൂപയിലാണുള്ളത്. വിപണി കനത്ത ഇടിവ് നേരിട്ടെങ്കിലും ഓഹരി മാറ്റമില്ലാതെ തുടര്‍ന്നു.

X
Top