നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്റല്‍

സാന്‍ ഫ്രാന്‍സിസ്‌കോ: ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍, കുറഞ്ഞത് 140 ജീവനക്കാരെ പിരിച്ചുവിടും. ഫോള്‍സോം ആര്‍ & പഡി കാമ്പസിലെ 89 ജീവനക്കാരെയും കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ 51 ജീവനക്കാരെയുമാണ് തീരുമാനം ബാധിക്കുക. ചെലവ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി.

പുതിയ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ തൊഴില്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഈ മാസം അവസാനം നടപടി പ്രാബല്യത്തില്‍ വരുമെന്നും സാക്രമെന്റോ ഇന്നോ റിപ്പോര്‍ട്ട് ചെയ്തു. 10 ജിപിയു സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയര്‍മാര്‍, എട്ട് സിസ്റ്റം സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയര്‍മാര്‍, ആറ് ക്ലൗഡ് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, ആറ് പ്രൊഡക്ട് മാര്‍ക്കറ്റിംഗ് എഞ്ചിനീയര്‍മാര്‍, ആറ് സിസ്റ്റം ഓണ്‍-ചിപ്പ് ഡിസൈന്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ഇതോടെ ഫോള്‍സോം ആര്‍ & ഡി കാമ്പസില്‍ നിന്ന് ഈ വര്‍ഷം നീക്കം ചെയ്യപ്പെട്ട തസ്തികകളുടെ എണ്ണം 500 ആയി.

2022 ന്റെ തുടക്കത്തില്‍ ഫോള്‍സോമില്‍ 5,300 ജീവനക്കാരാണുണ്ടായിരുന്നത്. എസ്എസ്ഡികള്‍, ഗ്രാഫിക്‌സ് പ്രോസസ്സറുകള്‍, സോഫ്‌റ്റ്വെയര്‍, ചിപ്‌സെറ്റുകള്‍ എന്നിവയുടെ വികസനം ഉള്‍പ്പെടെ വിവിധ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. വെല്ലുവിളി നിറഞ്ഞ മാക്രമോ ഇക്കണോമിക് പരിതസ്ഥിതിയാണ് ചെലവുകുറയ്ക്കല്‍ നടപടികളിലേയ്ക്ക് കമ്പനിയെ നയിച്ചത്.

പിരിച്ചുവിടല്‍ എത്ര ജീവനക്കാരെ ബാധിക്കുമെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

X
Top