കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി ഇന്റൽ

ന്യൂഡൽഹി: ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ച് ഐ.ടി ഭീമൻ ഇന്റൽ. നിരവധി ജീവനക്കാരെ കമ്പനി പിരിച്ചുവിടുന്നുവെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ജീവനക്കാരെ ശമ്പളമില്ലാത്ത അവധിക്കായി അയച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

കാലിഫോർണിയയിൽ 111 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഫോൾസോമിലെ ഓഫീസിൽ നിന്നാണ് ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ടത്. സാന്തമോണിക്കയിൽ നിന്നും 90 ജീവനക്കാരേയും പിരിച്ചു വിട്ടിരുന്നു.

കാലിഫോർണിയയിൽ നിന്നും ഇനിയും 201 ജീവനക്കാരെയെങ്കിലും പിരിച്ചുവിടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ 3 ബില്യൺ ഡോളർ പ്രതിവർഷം ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

എട്ട് മുതൽ 10 ബില്യൺ ഡോളർ വരെ 2025നുള്ളിൽ ലാഭിക്കാനും ലക്ഷ്യമിടുന്നു. മെറ്റ, ട്വിറ്റർ, സെയിൽസ്ഫോഴ്സ്, നെറ്റ്ഫ്ലിക്സ്, സിസ്കോ, റോക്കു തുടങ്ങിയ നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

X
Top