ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ജനുവരി 1 മുതൽ പോളിസി വിവരങ്ങൾ കൂടുതൽ ലളിതമാകും

ന്യൂഡൽഹി: ഇൻഷുറൻസ് പോളിസി സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്ന കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് (സിഐഎസ്) 2024 ജനുവരി 1 മുതൽ കൂടുതൽ ലളിതമാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) ഉത്തരവിട്ടു.

ഇൻഷുറൻസ് കമ്പനികളാണ് കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് വ്യക്തികൾക്ക് നൽകുന്നത്.

പോളിസിയിൽ എന്തിനൊക്കെ കവറേജ് ലഭിക്കും, എന്തിനൊക്കെ ലഭിക്കില്ല, വെയ്റ്റിങ് പീരിയഡ്, ക്ലെയിം വ്യവസ്ഥകൾ അടക്കം വിശദീകരിക്കുന്ന രേഖയാണിത്.

ഒരു വ്യക്തിക്ക് അയാൾ എടുത്ത പോളിസിയുടെ വ്യവസ്ഥകൾ വ്യക്തമായി അറിയാനുള്ള അവകാശമുണ്ടെന്ന് ഐആർഡിഎഐ പറഞ്ഞു. വിവരങ്ങൾ വ്യക്തമല്ലാത്തതിനാൽ ഒട്ടേറെ പരാതികൾ വരുന്നുണ്ട്.

നിലവിലെ ഷീറ്റ് സാങ്കേതികമായ പ്രയോഗങ്ങൾ നിറഞ്ഞതിനാൽ, ലളിതമായ ഭാഷയിൽ ഇത് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും സർക്കുലറിൽ പറയുന്നു.

ഷീറ്റ് പ്രാദേശിക ഭാഷയിൽ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാനുള്ള ചുമതലയും ഇൻഷുറൻസ് കമ്പനിക്കുണ്ടാകും.

X
Top